Big stories

ശബരിമല സമരം ആസൂത്രണം ചെയ്തത് സവര്‍ണലോബി; എന്‍എസ്എസ്സിന് താല്‍പര്യം ബിജെപിയോട്- വെള്ളാപ്പള്ളി

ശബരിമല യുവതീ പ്രവേശനത്തിനെതിരേ നടന്ന സമരങ്ങള്‍ ആസൂത്രണം ചെയ്തത് സവര്‍ണലോബിയാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു രാജാവ്, ഒരു ചങ്ങനാശ്ശേരി, ഒരു തന്ത്രി എന്നിവരാണ് സമരം തീരുമാനിച്ചത്. സവര്‍ണലോബികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരെയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ചുപേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ഞങ്ങളെല്ലാം അടിയാളന്‍മാരുമാരുമായിരുന്നാല്‍ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്.

ശബരിമല സമരം ആസൂത്രണം ചെയ്തത് സവര്‍ണലോബി;   എന്‍എസ്എസ്സിന് താല്‍പര്യം ബിജെപിയോട്- വെള്ളാപ്പള്ളി
X

തിരുവനന്തപുരം: ശബരിമല സമരത്തെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ്- ബിജെപി നിലപാടുകളെ തള്ളിപ്പറഞ്ഞും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശബരിമല യുവതീ പ്രവേശനത്തിനെതിരേ നടന്ന സമരങ്ങള്‍ ആസൂത്രണം ചെയ്തത് സവര്‍ണലോബിയാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു രാജാവ്, ഒരു ചങ്ങനാശ്ശേരി, ഒരു തന്ത്രി എന്നിവരാണ് സമരം തീരുമാനിച്ചത്. സവര്‍ണലോബികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരെയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ചുപേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ഞങ്ങളെല്ലാം അടിയാളന്‍മാരുമാരുമായിരുന്നാല്‍ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കൊന്നും ഈഴവസമൂഹം ഇറങ്ങരുത്. ഇവരെല്ലാം വ്യക്തമായ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് സമരം ചെയ്യുന്നത്. സമരത്തിനിറങ്ങി അടിമേടിച്ച് ജയിലില്‍ പോയാല്‍ ഒരു ബിജെപിക്കാരനും സംരക്ഷിക്കാന്‍ വരില്ല. എന്‍എസ്എസ് സമദൂരം പറയുമെങ്കിലും അവര്‍ക്ക് ബിജെപിയോടാണ് താല്‍പര്യം. അവരുടെ സമുദായ അംഗങ്ങള്‍ ഭൂരിഭാഗവും ബിജെപിയിലാണ്. ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ അവസാനഘട്ടമാണ് അയ്യപ്പസംഗമം. ശബരിമല നല്ല അവസരമാണെന്ന് കണ്ടുതന്നെയാണ് ബിജെപിയും കോണ്‍ഗ്രസും വിശ്വാസികള്‍ക്കൊപ്പമെന്ന് പറഞ്ഞ് രംഗത്തുവന്നത്. ജനത്തെ എന്നും മണ്ടന്‍മാരാക്കാമെന്ന് ആരും കരുതരുത്. ഈ സവര്‍ണ കൂട്ടായ്മയുടെ കൂടെ എസ്എന്‍ഡിപിക്ക് ചേരേണ്ട കാര്യമില്ല. ഇവര്‍ക്കിപ്പോഴും പിന്നാക്കവിഭാഗക്കാരനെ അംഗീകരിക്കാന്‍ മടിയാണ്.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലും ക്ഷേത്രങ്ങളിലും 95 ശതമാനവും അവര്‍ണരാണ്. എത്രകാലം കരഞ്ഞിട്ടും തങ്ങള്‍ക്ക് പരിഗണന നല്‍കിയില്ല. ക്ഷേത്രങ്ങളില്‍ 15 ശതമാനമുള്ള സവര്‍ണ വിഭാഗത്തിന് സര്‍വാധിപത്യം നല്‍കിയിരിക്കുകയാണ്. ഒരു സെന്‍കുമാറിനേയും ഒരു ബാബുവിനേയും കാണിച്ച് കൗശല ബുദ്ധി നടത്തിയിട്ട് കാര്യമില്ല. നായാടി തൊട്ട് നമ്പൂതിരി വരെയുള്ള കൂട്ടായ്മക്കായി വാദിച്ചവനാണ് ഞാന്‍. അന്ന് ഇതില്‍നിന്ന് മാറി നിന്നവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വനാശം സംഭവിക്കുക. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് കിട്ടും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it