Big stories

ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

മാധ്യമ പ്രവര്‍ത്തകയും ആക്റ്റീവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ ആര്‍എസ്എസ് അപകീര്‍ത്തി കേസ് നല്‍കിയത്.

ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം
X

മുംബൈ: ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ ജാമ്യം. മാധ്യമ പ്രവര്‍ത്തകയും ആക്റ്റീവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി സംസാരിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ ആര്‍എസ്എസ് അപകീര്‍ത്തി കേസ് നല്‍കിയത്. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് രാഹുല്‍ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

ബിജെപിയുടെ, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മര്‍ദ്ദത്തിന് ഇരയാവുന്നു, മര്‍ദ്ദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരേ 2017ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധ്രുതിമാന്‍ ജോഷി കോടതിയെ സമീപിച്ചത്.

രാഹുല്‍ ഗാന്ധിയ്ക്കു പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കുമെതിരേയും പരാതി ഉയര്‍ന്നിരുന്നു. വ്യക്തികള്‍ നടത്തിയ പരാമര്‍ശത്തിന് പാര്‍ട്ടി കക്ഷിയാവേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരേയുള്ള പരാതി കോടതി തള്ളിയിരുന്നു. 2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ അവരുടെ വീടിനു മുന്നില്‍വച്ച് ഹിന്ദുത്വ സംഘം വെടിവച്ചു കൊന്നത്.




Next Story

RELATED STORIES

Share it