Big stories

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ഏപ്രിലില്‍ തുറക്കും

ആര്‍എസ്എസ് നല്‍കുന്ന പരിശീലനം ലഭിച്ചവരെ രാജ്യത്തെ സൈനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിത്. ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത് അതീവ ആശങ്കയോടെയാണ് സാമൂഹിക നിരീക്ഷകര്‍ കാണുന്നത്.

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ഏപ്രിലില്‍ തുറക്കും
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആര്‍എസ്എസ് സൈനികള്‍ സ്‌കൂള്‍ ഏപ്രിലില്‍ തുറക്കും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സര്‍ക്കാരിത സംഘടന മിലിട്ടറി സ്‌കൂള്‍ ആരംഭിക്കുന്നത്.

ആര്‍എസ്എസ് സ്ഥാപകനായിരുന്ന, കെ ബി ഹെഡ്‌ഗേവാറുടെ മാര്‍ഗദര്‍ശികയായിരുന്ന ബി എസ് മൂഞ്ചെ 1937ല്‍ നാസിക്കില്‍ ഇത്തരത്തില്‍ ബോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ആര്‍എസ്എസിന്റെ പലനേതാക്കളും ഈ സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അതീവ രഹസ്യമായാണ് ആര്‍എസ്എസ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലുളള സ്‌കൂളിനാണ് ആര്‍എസ്എസിന്റെ പുതിയ ശ്രമം.

ആര്‍എസ്എസ് മേധാവിയായിരുന്ന രാജേന്ദ്രസിങ്ങിന്റെ പേരിലാണ് സ്‌കൂള്‍. രാജു ഭയ്യാ സൈനിക വിദ്യാമന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിട്ടുള്ളത്. സ്‌കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ണമായും റസിഡന്‍ഷ്യല്‍ മാതൃകയില്‍ ആരംഭിക്കുന്ന ഈ സ്‌കൂളില്‍ ആറാം ക്ലാസ് മുതലാണ് പ്രവേശനം അനുവദിക്കുക. ആദ്യ ബാച്ചിനായുള്ള അപേക്ഷ ക്ഷണിച്ചു.

എന്‍ഡിഎ, നേവല്‍ അക്കാദമി, ഇന്ത്യന്‍ ആര്‍മിയിലേക്ക് പ്ലസ് ടു കഴിഞ്ഞുള്ള ടെക്‌നിക്കല്‍ പരീക്ഷകള്‍ എന്നിവയക്ക് കുട്ടികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ബിഎസ്‌വിഎം ഡയറക്ടര്‍ കേണല്‍ ശിവപ്രസാദ് സിങ് അവകാശപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

160 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം നല്‍കുന്നത്. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം മാര്‍ച്ചില്‍ പ്രവേശന പരീക്ഷ നടക്കും ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കുമെന്നും കേണല്‍ ശിവപ്രസാദ് സിങ് പറഞ്ഞു.

'യുദ്ധത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കായി എട്ട് സീറ്റുകള്‍ നീക്കിവയ്ക്കും. രക്തസാക്ഷികളുടെ വാര്‍ഡുകളിലും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. സ്‌കൂളില്‍ മറ്റൊരു സംവരണവും ഉണ്ടാകില്ല, അത് സിബിഎസ്ഇ രീതി പിന്തുടരും'. സിങ് പറഞ്ഞു.

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതിയുടെ കീഴിലാണ് റിക്രൂട്ടിങ് സ്‌കൂള്‍ തുടങ്ങുന്നത്. ആര്‍എസ്എസ് നല്‍കുന്ന പരിശീലനം ലഭിച്ചവരെ രാജ്യത്തെ സൈനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിത്. ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത് അതീവ ആശങ്കയോടെയാണ് സാമൂഹിക നിരീക്ഷകര്‍ കാണുന്നത്.

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സൈനിക സ്‌കൂള്‍ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ നടത്തിപ്പ് ചുമതലയുള്ള വിദ്യാഭാരതിയുടെ റീജണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ ജൂലൈയില്‍ പറഞ്ഞിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നിലവില്‍ 20,000ത്തോളം സ്‌കൂളുകള്‍ നടത്തുന്നുണ്ട് വിദ്യാഭാരതി. രാജ്യത്തെ ധാരാളം ആര്‍മി ഉദ്യോഗസ്ഥര്‍ ആര്‍എസ്എസുമായും അതിന്റെ സഹ സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി ഒരാഴ്ചയ്ക്കുളളില്‍ ഒരു മീറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആര്‍മി സ്‌കൂളിനെ ആര്‍എസ്എസ് നല്ല രീതിയില്‍ പിന്തുണക്കുന്നുണ്ട്. സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതാക്കളും മന്ത്രിമാരും പങ്കാളികളാകും. 'ഇതെല്ലാം ആസൂത്രണ ഘട്ടത്തിലാണ്, പേരുകള്‍ ഉടന്‍ തീരുമാനിക്കും. ഇപ്പോള്‍, ആദ്യത്തെ ബാച്ച് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, 'വിദ്യഭാരതി റീജിയണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it