Big stories

പൂഞ്ഞാറിലെ എലി: മലീമസ രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയ ദുര്‍മേദസ്സ്

മുസ്‌ലിംകള്‍ തീവ്രവാദികളാണെന്നും അവര്‍ ശ്രീലങ്കയിലടക്കം ക്രൈസ്തവരെ കൊന്നൊടുക്കുകയാണെന്നും മറ്റുമായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

പൂഞ്ഞാറിലെ എലി: മലീമസ രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയ ദുര്‍മേദസ്സ്
X

പിസി അബ്ദുല്ല


കോഴിക്കോട്: 2019ല്‍ പുറത്തു വന്ന പിസി ജോര്‍ജ്ജിന്റെ ഒരു ഫോണ്‍ സംഭാഷണം െ്രെകസ്തവ വിദ്വേഷ ഗ്രൂപ്പുകളിലും സംഘപരിവാര്‍ സൈബറിടങ്ങളിലും ചില ചാനല്‍ ഓണ്‍ലൈന്‍ പേജുകളിലും ഇപ്പോഴും സജീവമായി ഓടുന്നുണ്ട്. മുസ്‌ലിംകളെ കാക്കാമാരെന്നും തെണ്ടികളെന്നും തീവ്രവാദികളെന്നുമൊക്കെ അധിക്ഷേപിക്കുന്ന ജോര്‍ജ്ജ് കേട്ടാലറക്കുന്ന സഭ്യേതര പ്രയോഗങ്ങള്‍ സമാസമം ചേര്‍ത്താണ് സമുദായത്തെ അധിക്ഷേപിച്ചത്.


യുഡിഎഫും എല്‍ഡിഎഫും എസ്ഡിപിഐയും കയ്യൊഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയില്‍ ചേക്കേറാന്‍ കരു നീക്കുന്നതിനിടെയാണ് ജോര്‍ജ്ജ് മുസ്‌ലിം വിദ്വേഷം ചീറ്റി രംഗത്തു വന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കൈമെയ് മറന്ന് വിജയിപ്പിക്കാന്‍ പണിപ്പെട്ട പൂഞ്ഞാര്‍ മണ്ഡലത്തിലെ മുസ്ലിംകളെ ഒന്നടങ്കം ജോര്‍ജ്ജ് തെണ്ടികളും തീവ്രവാദികളുമാക്കി.


മുസ്‌ലിംകള്‍ തീവ്രവാദികളാണെന്നും അവര്‍ ശ്രീലങ്കയിലടക്കം ക്രൈസ്തവരെ കൊന്നൊടുക്കുകയാണെന്നും മറ്റുമായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം. ഈരാറ്റുപേട്ടയിലെ മുസ്‌ലിംകള്‍ തനിക്ക് വേണ്ടി ഒന്നും ഒലത്തിമിട്ടില്ലെന്നും കാക്കാമാരുടെ വോട്ട് ഇനി വേണ്ടെന്ന് തുറന്ന് പറയാന്‍ പോവുകയാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്ന് സെബാസ്റ്റ്യന്‍ സ്വയം പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാളോടാണ് പി സി ജോര്‍ജ് മനസ്സിലുറഞ്ഞു കൂടിയ മുസ്‌ലിം വിരുദ്ധത പറഞ്ഞു തീര്‍ത്തത്.


രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയ നാലു മുസ്‌ലിം തീവ്രവാദികള്‍ ഈരാറ്റുപേട്ടക്കാരാണെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിംകളെന്ന് പിസി ജോര്‍ജ്ജ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.


ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ പുറത്തു വന്നതോടെ സമാനതകളില്ലാത്ത പ്രതിഷേധമാണ് അരങ്ങേറിയത്.എവിടെയും എല്ലാവരെയും വിറപ്പിച്ച് ചിന്നം വിളിച്ചു നടന്ന ജോര്‍ജ്ജെന്ന ഒറ്റയാന് പക്ഷെ, സ്വന്തം നാടായ ഈരാറ്റുപേട്ടയില്‍ കാലു കുത്താന്‍ പറ്റതായി. മരണ വീട്ടിലും കല്യാണ വീട്ടിലും പൊതു പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലുമടക്കം ഈരാറ്റു പേട്ടക്കാര്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചതോടെ പൂഞ്ഞാറിലെ പുലി സാക്ഷാല്‍ എലിയായി. ആ ബഹിഷ്‌കരണം ഇപ്പോഴും തുടരുന്നു.


ഏതവസരത്തിലും ആര്‍ക്കെതിരെയും തോക്കെടുക്കാന്‍ പോലും മടിക്കാത്ത പിസി ജോര്‍ജ്ജിന് വീട്ടുകാരുടെ സംരക്ഷണത്തിന് പോലിസിനെ ആശ്രയിക്കേണ്ടി വന്നു. പോലിസിന്റെ കണ്‍മുന്നില്‍ വച്ചു തന്നെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീണപ്പോള്‍ ഉടഞ്ഞു പോയത് തന്നെ ആര്‍ക്കും ഭയപ്പെടുത്താനാവില്ലെന്ന ജോര്‍ജ്ജിന്റെ അതേവരെയുള്ള വീമ്പു പറച്ചിലും കൂടിയാണ്. ഈരാറ്റു പേട്ട കൈവിട്ടു എന്ന ബോധ്യം ജോര്‍ജ്ജിനെ കൂടുതല്‍ മുസ്‌ലിം വിരോധിയാക്കി. അതോടെ, മുസ്‌ലിം സമുദായത്തിനെതിരെ കത്തോലിക്കാ സഭയും സംഘപരിവാരവും നടത്തി വന്ന വിദ്വേഷ പ്രചാരണങ്ങളും നുണകളും ജോര്‍ജ്ജ് ഏറ്റെടുത്തു. 'ലൗ ജിഹാദി'ന്റെ മറവില്‍ കേരളത്തില്‍ നിന്നു പതിനായിരത്തോളം ഹിന്ദു, ക്രിസ്ത്യന്‍ കുട്ടികളെ മുസ്‌ലിം യുവാക്കള്‍ മതപരിവര്‍ത്തനത്തിനിരയാക്കിയെന്ന ആരോപണവുമായി ജോര്‍ജ്ജ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.


ഇന്ത്യയിലെവിടെയും ലൗജിഹാദില്ലെന്ന് സംസ്ഥാന കേന്ദ്രസര്‍ക്കാരുകളും ഹൈക്കോടതിയും സുപ്രീംകോടതിയും എന്‍ഐഎയും വരെ വ്യക്തമാക്കിയ ഘട്ടത്തിലാണ് കത്തോലിക്കാ സഭാ സിനഡിനെ ഏറ്റു പിടിച്ച് എരി തീയില്‍ എണ്ണയൊഴിക്കാന്‍ ജോര്‍ജ്ജ് എത്തിയത്. ''ഇനി ഇച്ചിരിക്കൂടി കടുപ്പിച്ച് പറയാന്‍ ഉദ്ദേശിക്കുവാ. നമ്മുടെ തീവ്രവാദം കേരളത്തില്‍ നിന്നു പതിനായിരത്തോളം ഹിന്ദു ക്രിസ്ത്യന്‍ കുട്ടികള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ലൗജിഹാദിന്റെ പേരില്‍ ഇന്ത്യയ്ക്കു വെളിയിലേക്ക് കടത്തപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പെണ്‍കുട്ടികളുടെ മെസേജ് ഇയ്യിടെ വന്നു. പേരൊന്നും ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളെ രക്ഷിക്കണം എന്ന്. പിന്നൊന്നും വന്നില്ല. അതെല്ലാം അന്ന് തന്നെ കൊല ചെയ്യപ്പെട്ടു പോയിട്ടുണ്ട്'' പി സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.


'അമേരിക്കയുമായിട്ട് യുദ്ധത്തിന് ഈ ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നത് നമ്മുടെ പാവപ്പെട്ട പെണ്‍കുഞ്ഞുങ്ങളെയാ. ഒന്നാലിച്ചേ എത്ര പേരെയാ കൊണ്ടുപോയി മതംമാറ്റി മുസ്‌ലിമാക്കി, മരിച്ചാലുടനെ സ്വര്‍ഗത്തില്‍ പോവും. അല്ലാഹുവിന്റെ മടിയിലേക്കാ പോവുന്നത് എന്ന് പറഞ്ഞ് ഈ പൊട്ടികളെ മനസ്സിലാക്കി.ഏത്.. തീവ്രവാദം നടത്താന്‍ ബോംബും അരേക്കെട്ടിക്കോണ്ടു പോവാണ്. അമേരിക്കയിലും അഫ്ഗാനിസ്ഥാനിലും ബോംബിട്ടാല്‍ മതി, അന്നേരം നമ്മള്‍ ചാവുന്ന കൂട്ടത്തില്‍ അല്ലാഹുവിന്റെ മടിയിയിലെത്തുമെന്ന്... എത്തുവോ... ഈ ഭീകരതയ്‌ക്കെതിരെ അടിയുറച്ച നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് എല്ലാവരും പോവണം''പി സി ജോര്‍ജ് പറഞ്ഞു.


തൊട്ടു പിന്നാലെയാണ് കത്തോലിക്കാ സഭ പോഷക സംഘടനയുടെ ഒരു പരിപാടിയില്‍ മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശങ്ങളും കല്ലു വച്ച നുണകളും ജോര്‍ജ്ജിന്റേതായി പുറത്തു വന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരുദ്യോഗസ്ഥനെ പോലും കാണാനില്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രസംഗം. കേരളത്തിലെ 14 ജില്ലകളില്‍ ഏഴെണ്ണത്തിലെ കലക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാണെന്ന നുണയും ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് ആലോചിക്കേണ്ട പ്രശ്‌നമാണെന്നും ജോര്‍ജ്ജ് പറഞ്ഞു. മന്ത്രി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 22 ഉന്നത ഉദ്യോഗസ്ഥരില്‍ ഒരൊറ്റ മുസ്‌ലിം പോലുമില്ലെന്നിരിക്കെയായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ നുണ തട്ടിവിട്ടത്. കേരളത്തില്‍ നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്‌ലിംകള്‍ ഉള്ളതെന്ന സത്യം മറച്ചുവച്ചാണ് എട്ടു പേരെന്ന് പറഞ്ഞ് മതസ്പര്‍ധര്‍ക്ക് ശ്രമിച്ചത്.


ഇക്കണ്ട കാലമത്രയും മന്ത്രി സഭകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും മുസ്‌ലിംകള്‍ എല്ലാം കയ്യടക്കിയപ്പോള്‍ ക്രിസ്ത്യാനികള്‍ എന്തു നേടി എന്നായിരുന്നു ജോര്‍ജ്ജിന്റെ ചോദ്യം.


പിസി ജോര്‍ജ്ജ് അടക്കമുള്ള മുസ്‌ലിം വിരോധികളുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മാറി മാറി വന്ന സര്‍ക്കാരുകളിലേയും ഉദ്യോഗങ്ങളിലെയും രാഷ്ട്രീയ ഇടങ്ങളിലേയും െ്രെകസ്തവ വെട്ടിപ്പിടിക്കലുകളുടെ ചരിത്രവും വര്‍ത്തമാനവും. അതേക്കുറിച്ച് നാളെ.


(തുടരും)
Next Story

RELATED STORIES

Share it