Big stories

ലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍

വിജയ് ബാബുവിനെ ഇന്ന് ഉച്ചക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും

ലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
X

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും,നിര്‍മ്മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആലുവ പോലിസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

വിജയ് ബാബുവിനെ ഇന്ന് ഉച്ചക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. പരാതിയില്‍ പറയുന്ന ഹോട്ടല്‍മുറി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തും.ക്രൗണ്‍ പ്ലാസ, മരടിലെ ഫ്‌ളാറ്റ്, പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍ എത്തിച്ചാകും തെളിവെടുപ്പ്.

ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാല്‍സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരേ രണ്ടാമതും കേസെടുത്തിരുന്നു.തുടര്‍ന്ന് ദുബയില്‍ ഒളിവില്‍പ്പോയ ഇദ്ദേഹം 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.

Next Story

RELATED STORIES

Share it