Big stories

രാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ പെട്രോളൊഴിച്ച് തീയിട്ട് കൊന്നു

രാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ പെട്രോളൊഴിച്ച് തീയിട്ട് കൊന്നു
X

ജയ്പൂര്‍: രാജസ്ഥാനില്‍ തന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ച ദലിത് ബാലനെ അധ്യാപകന്‍ അടിച്ചുകൊന്ന സംഭവം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ദലിത് വിരുദ്ധ ആക്രമണം. ജയ്പൂരില്‍ ദലിത് അധ്യാപികയെ ജീവനോടെ ചുട്ടുകൊന്നു. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അക്രമികള്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപികയെ എസ്എംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. ആഗസ്ത് 10നാണ് ഈ സംഭവം.

ജയ്പൂരിലെ റൈസര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്ത് 10 ന് രാവിലെ എട്ട് മണിയോടെ റെഗറോണ്‍ പ്രദേശത്തെ അധ്യാപിക അനിത റെഗര്‍ (32) മകന്‍ രാജ്‌വീറിനൊപ്പം (6) വീണാ മെമ്മോറിയല്‍ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ അക്രമികള്‍ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അനിത സമീപത്ത് പണി നടക്കുന്ന വീട്ടിലേക്ക് കയറി. 100ല്‍ ഡയല്‍ ചെയ്ത് പോലിസ് സഹായം തെടിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പോലിസ് എത്തിയില്ല.

ഇതിനിടെ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ അനിത സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും അവളുടെ അടുത്തേക്ക് വന്നില്ല. വിവരമറിഞ്ഞ് അധ്യാപികയുടെ ഭര്‍ത്താവ് താരാചന്ദും കുടുംബാംഗങ്ങളും സ്ഥലത്തെത്തി ഭാര്യയെ ജാംവരംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 70 ശതമാനം പൊള്ളലേറ്റ അനിതയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

മരിച്ച അധ്യാപിക അനിത പ്രതിക്ക് രണ്ടര ലക്ഷം രൂപ കടം നല്‍കിയിരുന്നു. പണം തിരിച്ചു കിട്ടാതായതോടെ അനിത പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ പ്രതികള്‍ അധ്യാപികക്കെതിരേ വധ ഭീഷണി മുഴക്കി. പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് പ്രതികള്‍ അധ്യാപികയെ മര്‍ദിച്ചതായും പരാതിയുണ്ട്. അധ്യാപികയുടെ പരാതിയില്‍ പോലിസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അക്രമികള്‍ യുവതിയെ ജീവനോടെ കത്തിച്ചത്.

രാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ജലോറില്‍ സ്റ്റാഫ് റൂമിലെ തന്റെ കുടിവെള്ള പാത്രത്തില്‍ സ്പര്‍ശിച്ച ദലിത് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു. ജൂലൈ 20നാണ് ഒമ്പത് വയസുകാരനായ ഇന്ദ്ര കുമാര്‍, ചൈല്‍ സിങ് എന്ന അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദകുമാര്‍ പിന്നീട് മരിച്ചു. കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വിവാഹസമയത്ത് കലത്തില്‍ വെള്ളം കുടിച്ചതിനും മീശ പിരിച്ചതിനും ദലിതര്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭരണഘടന നല്‍കുന്ന ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആരുമില്ലെന്ന് തോന്നുന്നു' മേഘ്‌വാള്‍ മുഖ്യമന്ത്രി ഗെലോട്ടിന് എഴുതിയ കത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it