Big stories

രാഹുലും പ്രിയങ്കയും ഇന്ന് വീണ്ടും ഹാഥ്‌റസിലേക്ക്; കൂടെ കോണ്‍ഗ്രസ് എംപിമാരും

പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണുന്നതില്‍ നിന്നും മാധ്യമങ്ങളെ പോലും യുപി പോലീസ് തടയുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഹാഥ്‌റസിലേക്ക് പോകുന്നത്.

രാഹുലും പ്രിയങ്കയും ഇന്ന് വീണ്ടും ഹാഥ്‌റസിലേക്ക്; കൂടെ കോണ്‍ഗ്രസ് എംപിമാരും
X

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയും ഇന്ന് വീണ്ടും ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ എത്തുന്നു. രണ്ടു ദിവസം മുന്‍പ് ഹാഥ്‌റസിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പോലിസ് തടയുകയും രാഹുലിനെ കൈയേറ്റം ചെയ്യുകയുമുണ്ടായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഡല്‍ഹിയില്‍ നിന്നും പുറപ്പെടുക. ഇവരോടൊപ്പം കോണ്‍ഗ്രസ് എംപിമാരും ഉണ്ടാകും. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണുന്നതില്‍ നിന്നും മാധ്യമങ്ങളെ പോലും യുപി പോലീസ് തടയുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഹാഥ്‌റസിലേക്ക് പോകുന്നത്.

ദലിത് പീഡനങ്ങള്‍ ആവര്‍ത്തിക്കുന്ന യുപിയിലെ ഹാഥ്‌റസ് സംഭവം രാജ്യമൊട്ടാകെ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോണ്‍കുട്ടിക്കു നേരിട്ട പീഡനവും മരണവും വാര്‍ത്തയായതിനു പിന്നാടെ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ പോലും അനുമതി നല്‍കാതെ പോലിസ് കത്തിച്ചതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കളെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു.

വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക വദ്രയെയും യു പി പോലിസ് തടഞ്ഞതും കൈയേറ്റം ചെയ്തതും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു ചുറ്റും ഇപ്പോഴും പോലിസ് നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് അവിടെ നിന്നും പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഹാഥ്‌റസ് ഗ്രാമത്തിലേക്കുള്ള വഴിയിലുള്‍പ്പടെ വന്‍ പോലിസ് സന്നാഹത്തെയാണ് ആദിദ്യനാഥ് സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. ബിജെപിയിലെ ദലിത് എംപിമാര്‍ ഉള്‍പ്പടെ യുപി പോലിസിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it