Big stories

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; ക്രമസമാധാനം തകര്‍ത്തെന്ന് യുപി പോലിസ്

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍;  ക്രമസമാധാനം തകര്‍ത്തെന്ന് യുപി പോലിസ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. ക്രമസമാധാനം തകര്‍ത്തെന്നാണ് ആരോപിച്ചാണ് യുപി പോലിസ് പ്രിയങ്കയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 30 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്ക് ശേഷമാണ് യുപി പോലിസ് പ്രയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടിയിടിച്ച് കയറ്റിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി പ്രിയങ്ക രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലിസ് പ്രയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭക്ഷ്യദാതാക്കളെ വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്ത് എന്നാണ് പ്രിയങ്കയുടെ ചോദ്യം. വാഹനം ഇടിച്ച് കയറ്റുന്നതിന്റെ തിങ്കളാഴ്ച പുറത്ത് വന്ന പുതിയ വീഡിയോ സഹിതം പ്രധാന മന്ത്രിയെ ടാഗ് ചെയ്താണ് ട്വീറ്റ്.

'നരേന്ദ്രമോദി സര്‍, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറുകളായി ഒരു ഉത്തരവും എഫ്‌ഐആറും ഇല്ലാതെ എന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഭക്ഷ്യദാതാവിനെ വണ്ടിയിടിച്ചു കൊന്ന വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്?' എന്നാണ് പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചത്. അതിനിടെ, പ്രിയങ്ക ഗാന്ധി നിരാഹാര സമരവും ആരംഭിച്ചു. സീതാപുരിലെ ഹര്‍ഗാവിലെ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാര്‍പ്പിച്ചിരുന്നത്. മന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹര്യത്തിലാണ് ക്രമസമാധാനത്തിന്റെ യു പി പോലിസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it