Top

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പൗരത്വസംരക്ഷണ റാലി തുടങ്ങി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതായി. ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയ്‌ക്കെതിരേ റാലിയില്‍ വ്യാപകപ്രതിഷേധമാണ് ഇരമ്പിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പൗരത്വസംരക്ഷണ റാലി തുടങ്ങി

കോഴിക്കോട്: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് കോഴിക്കോട് പൗരത്വസംരക്ഷണ റാലി തുടങ്ങി. കോഴിക്കോട് സ്റ്റേഡിയത്തിന് സമീപത്തു നിന്നാണ് റാലി തുടങ്ങിയത്. റാലിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് കെ എച്ച് നാസർ, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ സത്താർ, അബ്ദുൽ ലത്തീഫ്, സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ഹിഷാം, എസ് നിസാർ, കെ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.


നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതായി. ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയ്‌ക്കെതിരേ റാലിയില്‍ വ്യാപകപ്രതിഷേധമാണ് ഇരമ്പിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വനിയമം ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കില്ലെന്നും റാലിയില്‍ പങ്കെടുത്തവര്‍ ഉറക്കെ പ്രഖ്യാപിച്ചു. സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച പതിനായിരങ്ങള്‍ അണിനിരന്ന പൗരത്വസംരക്ഷണ റാലി കോഴിക്കോട് നഗരവീഥിയില്‍ പുതുചരിത്രമാണ് സൃഷ്ടിച്ചത്. പൗരത്വഭേദഗതി നിയമം നടപ്പാക്കരുത്, ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പൗരസമൂഹം പ്രതിഷേധത്തില്‍ പങ്കാളികളായത്.


വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയഫാഷിസത്തിനും പശുവിന്റെയും പോത്തിന്റെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന സംഘപരിവാരത്തിന്റെയും ജന്‍മംകൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണവെറിയന്‍മാരുടെയും പൈശാചികതകള്‍ക്കെതിരായ വേറിട്ട ശബ്ദമാണ് റാലിയിലുടനീളം മുഴങ്ങിക്കേട്ടത്. കൊലയാളികള്‍ക്ക് ഭരണാധികാരികള്‍തന്നെ ഓശാനപാടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ നേരിടുന്ന ഇക്കാലത്ത് വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന്റെ പുതിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നതുകൂടിയായി പോപുലര്‍ ഫ്രണ്ട് റാലി.

ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഇ അബൂബക്കർ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രമുഖ ദലിത്, മുസ്‌ലിം ആക്ടിവിസ്റ്റ് ഡോ.ലെനിന്‍ രഘുവംശി (വാരണാസി, യുപി), എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ. പി കോയ, കെഇ അബ്ദുല്ല, കെഎഫ് മുഹമ്മദ് അസ്‌ലം മൗലവി, എ വാസു, എന്‍പി ചെക്കുട്ടി, റെനി ഐലിന്‍, ഗോപാല്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it