Sub Lead

ഇറാന്‍ മിസൈല്‍ തകര്‍ത്തതായി ഖത്തര്‍; ഇസ്രായേലിനെതിരായ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാന്‍

ഇറാന്‍ മിസൈല്‍ തകര്‍ത്തതായി ഖത്തര്‍;  ഇസ്രായേലിനെതിരായ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാന്‍
X

ഖത്തര്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഇറാന്‍ മിസൈല്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. പാട്രിയറ്റ് പ്രതിരോധ സംവിധാനം ഒരു ഇറാനിയന്‍ മിസൈല്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ 'ആദ്യ തരംഗം' ആരംഭിച്ചതായി ഇറാന്റെ ഐആര്‍ജിസി അറിയിച്ചു. ഇസ്രായേലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിനെതിരെ 'വിപുലമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ആദ്യ തരംഗം' ആരംഭിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചു.

'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരായ ശത്രുവും കുറ്റവാളിയുമായ ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായാണ്' ആക്രമണങ്ങള്‍ നടന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍, ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ല. അതേസമയം, വടക്കന്‍, തെക്കന്‍ ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നത് തുടരുന്നു.


Next Story

RELATED STORIES

Share it