Big stories

പോപുലര്‍ ഫ്രണ്ട് നേതാവ് യഹ്‌യ തങ്ങളെ കസ്റ്റഡിയിലെടുത്തു; സംസ്ഥാന വ്യാപക പ്രതിഷേധം

പോപുലര്‍ ഫ്രണ്ട് നേതാവ് യഹ്‌യ തങ്ങളെ കസ്റ്റഡിയിലെടുത്തു; സംസ്ഥാന വ്യാപക പ്രതിഷേധം
X

തൃശൂര്‍: ആലപ്പുഴ ജനമഹാസമ്മേളനത്തില്‍ ആര്‍എസ്എസ്സിന് എതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും ജനമഹാസമ്മേളനം പ്രോഗ്രാം ചെയര്‍മാനുമായ യഹിയ തങ്ങളേയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അര്‍ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പോലിസ് യഹിയാ തങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സമയോചിതമായ ഇടപെടല്‍ കാരണം അദ്ദേഹത്തെ വിട്ടുതരാന്‍ കഴിയില്ലെന്നും രാവിലെ നിയമപരമായി പോലിസിന് മുന്നില്‍ ഹാജരാകുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയും അവിടെ നിന്നും ആലപ്പുഴ പോലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയുമാണ് ചെയ്തിട്ടുള്ളത്.

സംസ്ഥാന നേതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കുന്നംകുളം സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചു. പോലിസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ച പ്രവര്‍ത്തകര്‍ കുന്നംകുളം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. കേച്ചേരിയിലും തൃശൂര്‍-എറണാകുളം ദേശീയപാതയിലും പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ യഹിയ തങ്ങളുമായി പോകുകയായിരുന്ന പോലിസ് ജീപ്പിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കള്‍ എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് മടക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. മഞ്ചേരിയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ആര്‍എസ്എസ്സിന് എതിരേ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത് പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. . കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Next Story

RELATED STORIES

Share it