Big stories

പോസ്റ്റല്‍ വോട്ട് തിരിമറി: പഞ്ചാബില്‍ തിഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു

ഐആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. നാട്ടിലെത്തിയ ശേഷം അടിയന്തരമായി എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് തിരികെ വിളിച്ചത്.

പോസ്റ്റല്‍ വോട്ട് തിരിമറി: പഞ്ചാബില്‍ തിഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു
X

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ആരോപണവിധേയരായ നാല് പോലിസുകാരെ തിരിച്ചുവിളിച്ചു. ഐആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. നാട്ടിലെത്തിയ ശേഷം അടിയന്തരമായി എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് തിരികെ വിളിച്ചത്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് അച്ചടക്കനടപടി നേരിടേണ്ടിവരും.

വെള്ളിയാഴ്ച വൈകീട്ടുതന്നെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് വിവരം. വിഷയത്തില്‍ വൈശാഖ് എന്ന പോലിസുകാരനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടിയെന്ന നിലയ്ക്കാണ് പോലിസുകാരെ തിരികെവിളിച്ചതെന്നാണ് വിവരം. വട്ടപ്പാറ പോസ്‌റ്റോഫിസില്‍ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വന്ന സംഭവം വിവാദമായിരുന്നു. പോസ്റ്റല്‍ ബാലറ്റുകളെല്ലാം മണിക്കുട്ടന്‍ എന്ന പോലിസുകാരന്റെ വിലാസത്തിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് അന്വേഷണത്തില്‍ മണിക്കുട്ടനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വരുത്തിയതായി അന്വേഷണം പുറത്തുവന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കാണിച്ചുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it