Big stories

കൊവിഡ് 19: രാജ്യത്ത് വീണ്ടും മരണം; 724പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കൊവിഡ് 19: രാജ്യത്ത് വീണ്ടും മരണം; 724പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

ബംഗലൂരു: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കര്‍ണാടകത്തിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

ഇന്ന് മരിച്ച കര്‍ണാടക സ്വദേശിക്ക് വിദേശത്തുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടില്ലെങ്കിലും ഈ മാസം ആദ്യം ദില്ലിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 5 ന് ദില്ലിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത ഇദ്ദേഹം 11 നാണ് തിരിച്ചെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 24 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. കര്‍ണാടകയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it