- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങളുടെ സൈന്യം യുദ്ധക്കുറ്റവാളികളുടെ ഭീകര സംഘടനയാണ്': മുന്‍ ഇസ്രായേലി വ്യോമസേനാ പൈലറ്റ്

സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ പരിപാടികളിളും യോനാഥന്‍ ഷാപ്പിറ പങ്കെടുത്തു. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ഉള്‍പ്പെടെ നടത്തി ഇസ്രായേല്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് നോര്‍വേയിലേക്ക് പോവേണ്ടിവരികയും അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.
''ഫലസ്തീനികളുടെ രണ്ടാം ഇന്‍തിഫാദയില്‍ ഇസ്രായേല്‍ വ്യോമസേനയും സൈന്യവും ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ഭീതിപ്പെടുത്തുന്നതായും ഞാന്‍ മനസ്സിലാക്കി. ഇതിനെതിരേ ഞാന്‍ വെറുതെ പറയുകയല്ല, മറിച്ച് പങ്കെടുക്കാന്‍ പരസ്യമായി വിസമ്മതിക്കുന്ന മറ്റ് പൈലറ്റുമാരെ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ സയണിസ്റ്റ് സൈനിക വിദ്യാഭ്യാസം
''ഇസ്രായേലിലെ ഒരു കുട്ടിയെന്ന നിലയില്‍, നിങ്ങള്‍ വളരെ ശക്തമായ സയണിസ്റ്റ് സൈനിക വിദ്യാഭ്യാസത്തിലാണ് വളര്‍ന്നുവരുന്നത്. നിങ്ങള്‍ക്ക് ഫലസ്തീനെക്കുറിച്ച് യാതൊന്നും അറിയില്ല, നഖ്ബ 1948 നെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല, നിലവിലുള്ള അടിച്ചമര്‍ത്തലിനെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല''ഷാപ്പിറ പറഞ്ഞു. ഫലസ്തീന്‍ പട്ടണങ്ങളില്‍ മിസൈലുകളും ബോംബുകളും എറിയാനാണ് അവരെ അയച്ചത്. ചില സമയങ്ങളില്‍, ഇത് ഭീകര പ്രവര്‍ത്തനമാണെന്ന് ഞാന്‍ മനസ്സിലാക്കി'' സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് സ്‌ക്വാഡ്രണുകളിലെ പൈലറ്റുമാരെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുക്കളോടൊപ്പം ഇസ്രായേല്‍ ജനതയോടും സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും മറ്റുള്ളവരോടും ലോകത്തോടും താന്‍ പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
''ഈ അധിനിവേശം ഒരു ക്രിമിനല്‍ നടപടിയും യുദ്ധക്കുറ്റവുമാണ്. ഈ യുദ്ധക്കുറ്റത്തില്‍ തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തില്‍ ചേരുമ്പോള്‍ ആളുകളെ സംരക്ഷിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ മുന്‍ ഇസ്രയേല്‍ സൈനികന്‍, ആളുകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗമാകുന്നതിനുപകരം ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണമെന്നും വ്യക്തമാക്കി. ''ഇത് മാനസികവും വളരെ ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയായിരുന്നു. എന്നാല്‍ നിങ്ങള്‍ ഒരു ഭീകര സംഘടനയുടെ ഭാഗമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ വേണ്ട എന്ന് പറയണം. അല്ലെങ്കില്‍ അതിന്റെ പരിണതഫലങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും യോനാഥന്‍ ഷാപ്പിറ.
''ഞാന്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ടു. കാരണം ഞാന്‍ പലസ്തീന്‍ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. ലോകമെമ്പാടും ഞാന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു. കാരണം ഞാന്‍ ബഹിഷ്‌ക്കരണം, വിഭജനം, ഉപരോധം (ബിഡിഎസ്) പ്രസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ ഇസ്രായേല്‍ ഒരു വര്‍ണവിവേചന രാഷ്ട്രമാണെന്നും എന്റെ സര്‍ക്കാരും കമാന്‍ഡര്‍മാരും യുദ്ധക്കുറ്റവാളികളാണെന്നും ഞാന്‍ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍
മെയ് 10ന് ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടെ 192 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി, വടക്കുപടിഞ്ഞാറന്‍ ഗസയിലെ അല്‍-ഷാതി അഭയാര്‍ഥിക്യാംപിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. മുസ് ലിംകളുടെ പുണ്യമാസമായ റമദാനില്‍ കിഴക്കന്‍ ജറുസലേമില്‍ ആരംഭിച്ച സംഘര്‍ഷം ഗസയിലേക്ക് വ്യാപിച്ചു. അല്‍-അഖ്‌സ പള്ളിയിലും ഷെയ്ഖ് ജറയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ പ്രതിജ്ഞയെടുത്തു. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍-അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ഒരു നീക്കത്തിലൂടെ 1980ല്‍ നഗരം മുഴുവന്‍ കീഴടക്കുകയായിരുന്നു ഇസ്രായേല്‍.
'Our army is a terrorist organisation run by war criminals,' says ex-Israeli pilot
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















