- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; ഇന്നുകൂടി പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനുള്ള അവസരം ഇന്ന് കൂടി മാത്രം.2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും അവസരമുണ്ട്. ഓണ്‍ലൈനായി മാത്രമേ ഇനി പേരു ചേര്‍ക്കാനാവുകയുള്ളൂ. www.nvsp.in, www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ വഴി പട്ടികയില്‍ പേരു ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ഏപ്രില്‍ 23ന് വോട്ടുചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണെങ്കിലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയിലേക്ക്് ഓണ്‍ലൈനായി പേരുമാറ്റാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1950. കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളവര്‍ക്ക് ഈ വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയൊള്ളു.
മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബത്തിലെ മറ്റാരുടെയെങ്കിലും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാവില്ല. പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തതിന്റെ തല്‍സ്ഥിതിയും www.nvsp.in വെബ്‌സൈറ്റിലുടെ അറിയാനാകും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു ഉള്‍പ്പെടെ സൗകര്യമുണ്ട്. പ്ലേസ്‌റ്റോര്‍, ഐട്യൂണ്‍സ് എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ വോട്ടര്‍മാരുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരാതികള്‍ അറിയിക്കാനും വോട്ടിങ് യന്ത്രം, രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍, തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം. ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യമുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പ്രദേശത്തെ ബിഎല്‍ഒ വീട്ടിലെത്തി വോട്ടറാണെന്ന് ഉറപ്പുവരുത്തും.ഇതിനു ശേഷം മാത്രമേ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.
RELATED STORIES
വഖ്ഫ്: ബിജെപി നിഗൂഢമാക്കി വച്ചിരിക്കുന്നത്
26 April 2025 2:26 PM GMT''ഇസ്രായേലിനെ പോലെ ചെയ്യണം'': പഹല്‍ഗാം ആക്രമണവും ഹിന്ദുത്വരുടെ ...
26 April 2025 12:43 AM GMTകീഴടക്കലെന്ന കെട്ടുകഥ: ഗസയെ കീഴടക്കാന്‍ ഇസ്രായേലിന് കഴിയാത്തതിന്റെ...
24 April 2025 4:13 PM GMTഎസ് വൈ ഖുറൈഷിക്കും ഹാമിദ് അന്‍സാരിയുടെ തിക്താനുഭവം
23 April 2025 12:03 PM GMT''ആ പിതാവിന്റെ നിരാശ നിറഞ്ഞ കണ്ണുകള്‍'' ഗസയിലെ ഒരു ഡോക്ടറുടെ സാക്ഷ്യം
22 April 2025 12:48 PM GMTഡിയെഗോ ഗാസിയ: യുഎസിന്റെ അനന്തമായ യുദ്ധങ്ങള്‍ക്കായി വംശഹത്യ നടത്തി...
21 April 2025 2:36 PM GMT