Big stories

കാസര്‍കോഡ് നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐയുടെ സിറ്റിസണ്‍സ് മാര്‍ച്ച്

എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ച സമയത്ത് തന്നെ രാജ്യത്ത് ആദ്യം പ്രക്ഷേഭ രംഗത്തിറങ്ങിയ പാര്‍ടി എസ്ഡിപിഐ യാണ്.എന്‍ആര്‍സിക്കെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.ജനുവരി 17 ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് സിറ്റിസണ്‍സ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിനിരക്കും

കാസര്‍കോഡ് നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐയുടെ സിറ്റിസണ്‍സ് മാര്‍ച്ച്
X

കൊച്ചി:പൗരത്വ നിയമഭേദഗതിക്കെതിരെ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി എസ്ഡിപി ഐ.എന്‍ആര്‍സി പിന്‍വലിക്കുക, സിഎഎ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് - സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ച സമയത്ത് തന്നെ രാജ്യത്ത് ആദ്യം പ്രക്ഷേഭ രംഗത്തിറങ്ങിയ പാര്‍ടി എസ്ഡിപിഐ യാണ്.എന്‍ആര്‍സിക്കെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 17 ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് സിറ്റിസണ്‍സ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിനിരക്കും.

കാസര്‍ ഗോഡ്-17, കണ്ണൂര്‍-18, വയനാട്-19,കോഴിക്കോട് -20,മലപ്പുറം-21,പാലക്കാട്-22,തൃശൂര്‍-23,എറണാകുളം-24,ഇടുക്കി-25, കോട്ടയം-27,ആലപ്പുഴ-28,പത്തനംതിട്ട-29,കൊല്ലം-30,തിരുവനന്തപുരം-ഫെബ്രുവരി-01 എന്നിങ്ങനെയാണ് ജാഥ നടക്കുന്നത്.ജനുവരി 26 റിപ്പബ്ലിക് ദിനമായതിനാല്‍ അന്നേ ദിവസം ജാഥ ഉണ്ടായിരിക്കുന്നതല്ലെന്നും പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.സിറ്റിസണ്‍സ് മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം എന്നിവ സംഘടിപ്പിക്കും. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി ഈ മാര്‍ച്ച് മാറും. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തെരുവിലിറങ്ങിയിട്ടും ഏകാധിപത്യത്തിലൂടെ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള താക്കീതായി സിറ്റിസണ്‍സ് മാര്‍ച്ച് മാറുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it