നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്‍, പ്രാഥമിക സമ്പര്‍ക്കത്തിലുള്ളത് 20 പേര്‍; രോഗ ലക്ഷണവുമായി രണ്ടു പേര്‍ ആശുപത്രിയില്‍
നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട്ടു ആരംഭിച്ചു. കൂടാതെ മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി രാവിലെ കോഴിക്കോട്ടെത്തി. രാവിലെ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കലക്ടറേറ്റില്‍ കലക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു.
സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്.അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളത്. അതില്‍ത്തന്നെ രണ്ടു പേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട്ടു ആരംഭിച്ചു. കൂടാതെ മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നിപ മരണവുമായി ആദ്യ അവലോകന വിവരങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.
നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്. അപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ട്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT