തമിഴ്നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്കൂളുകളും കോളജുകളും തുറക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ സ്കൂളുകളും കോളജുകളും തുറക്കും. രാത്രി 9 വരെ അനുമതി ഉണ്ടായിരുന്ന കടകളുടെ പ്രവര്‍ത്തന സമയം 10 വരെ നീട്ടി. തിങ്കളാഴ്ച മുതല്‍ പകുതിയാളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറക്കാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം 1 മുതല്‍ 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്കൂളുകള്‍ തുറക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിച്ച് മുഴുവന്‍ കോളജുകളും അടുത്ത മാസം മുതല്‍ തുറക്കാനും തീരുമാനം.
ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മൃഗശാലകളിലേക്കും നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു. മുഴുവന്‍ സ്റ്റാഫുകളേയും അനുവദിച്ച് ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതി നല്കി. മദ്യം വിളമ്പുന്ന പബ്ബുകള്‍ക്കും ക്ലബ്ലുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കര്‍ണാടകത്തിലേക്കും ആന്ധ്രയിലേക്കുമുള്ള പൊതുഗതാഗം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും തീരുമാനമായി. സ്കൂളുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
RELATED STORIES
മാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMT