Big stories

കാലവര്‍ഷം: പൊതുമരാമത്തിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രി മന്ത്രി ജി സുധാകരന്‍

കനത്തമഴയില്‍ റോഡുകള്‍ക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്നും ജി സുധാകരന്‍ പറഞ്ഞു.

കാലവര്‍ഷം: പൊതുമരാമത്തിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രി മന്ത്രി ജി സുധാകരന്‍
X

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ച കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കനത്തമഴയില്‍ റോഡുകള്‍ക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്നും ജി സുധാകരന്‍ പറഞ്ഞു.

കനത്തമഴയില്‍ സംസ്ഥാനത്ത് 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. അറ്റകുറ്റപ്പണി ഉടന്‍ നടത്തും.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ മാറിയശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്.

നിരവധി വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുമരാമത്തിന് ഉണ്ടായ നഷ്ടത്തിന് പുറമേയുളള മറ്റു നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുകയാണ്. വൈകാതെ ഇതുസംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവരുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it