Big stories

സാമ്പത്തിക പ്രതിസന്ധി: മാരുതി സുസുക്കി 3,000 തൊഴിലാളികളെ ഒഴിവാക്കുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വാഹന വില്‍പനയിലെ ഇടിവുമാണ് കടുത്ത നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.

സാമ്പത്തിക പ്രതിസന്ധി: മാരുതി സുസുക്കി 3,000 തൊഴിലാളികളെ ഒഴിവാക്കുന്നു
X

ന്യൂഡല്‍ഹി: മുവായിരം താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍, കമ്പനി പുതുക്കിയിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വാഹന വില്‍പനയിലെ ഇടിവുമാണ് കടുത്ത നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.കാറുകള്‍ വിപണിയില്‍ കെട്ടികിടക്കുന്നതിനാല്‍ വീണ്ടും ഉത്പാദനം നടത്തുക എന്നത് അപ്രായോഗികമാണ്. ഇതിനാലാണ് തൊഴില്‍ നഷ്ട്ടം ഉണ്ടാവുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതികളും കാറുകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയെന്നും ഇത് വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭാര്‍ഗവ ഓഹരി ഉടമകളോട് പറഞ്ഞു.രാജ്യത്തിന്റെ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി), ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍ജി വാഹനങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം 50 ശതമാനം വര്‍ധിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.

ജൂലൈയില്‍ തുടര്‍ച്ചയായ ഒന്‍പതാം മാസവും ഇന്ത്യയുടെ വാഹന വിപണിയില്‍ വില്‍പ്പന കുറഞ്ഞതോടെ കൂടുതല്‍ ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കള്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ചെലവ് നിയന്ത്രിക്കാന്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it