Big stories

മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ഹൈക്കോടതി; മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുമതി

നിലവില്‍ നടക്കുന്ന അന്വേഷണം തുടരും,ഇവരുടെ മരണകാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കണം.സംഭവത്തില്‍ ഏതെങ്കിലും പോലിസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണത്തിന് വിധേയമാക്കണം.കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പായി ഇവരുടെ രണ്ടു കൈകളിലെയും വിരല്‍ അടയാളം ശേഖരിക്കണം.ശരീരത്തില്‍ മറ്റെവിടെയെങ്കിലും മുറിവുകളോ മറ്റ് അടയാളങ്ങളോ ഉണ്ടോയെന്നതും പരിശോധിക്കണം.ഈ പരിശോധന ഫലങ്ങള്‍ എല്ലാം അടങ്ങിയ റിപോര്‍ട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.മാവോവാദികളെ കൊലപ്പെടുത്താന്‍ തണ്ടര്‍ബോള്‍ട് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് അവ ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു

മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ഹൈക്കോടതി; മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുമതി
X

കൊച്ചി: മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ നിയമപ്രകാരം സംസ്്കരിക്കാനും കോടതി അനുമതി നല്‍കി.കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.നിബന്ധനകളോടെയാണ് മാവോവാദികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.ഏറ്റുമുട്ടലില്ല ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശരിയായ അന്വേഷണം വേണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം കോടതി ഇപ്പോള്‍ അംഗീകരിച്ചില്ല. പകരം നിലവില്‍ നടക്കുന്ന അന്വേഷണം തന്നെ തുടരും,

ഇവരുടെ മരണകാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കണം.സംഭവത്തില്‍ ഏതെങ്കിലും പോലിസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണത്തിന് വിധേയമാക്കണം.കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പായി ഇവരുടെ രണ്ടു കൈകളിലെയും വിരല്‍ അടയാളം ശേഖരിക്കണം.ശരീരത്തില്‍ മറ്റെവിടെയെങ്കിലും മുറിവുകളോ മറ്റ് അടയാളങ്ങളോ ഉണ്ടോയെന്നതും പരിശോധിക്കണം.ഈ പരിശോധന ഫലങ്ങള്‍ എല്ലാം അടങ്ങിയ റിപോര്‍ട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും പാലക്കാട് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.മാവോവാദികളെ കൊലപ്പെടുത്താന്‍ തണ്ടര്‍ബോള്‍ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് അവ ഫോറന്‍സിക് ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഒക്ടോബര്‍ 28 നും 29 നും മായിട്ടാണ് സംഭവം ഉണ്ടായത്.ഈ രണ്ടും ദിവസവും ഉപയോഗിച്ച ആയുധങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.ഈ പരിശോധന ഫലവും ഒട്ടം താമസം കൂടാതെ പാലക്കാട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it