Big stories

മംഗളൂരു പ്രതിഷേധം: 700 ഓളം മലയാളികള്‍ക്ക് കര്‍ണാടക പോലിസ് നോട്ടീസ്

ഡിസംബര്‍ 19 ന് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധ കേസുകളാണ് മംഗളൂരു പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മംഗളൂരു പ്രതിഷേധം: 700 ഓളം മലയാളികള്‍ക്ക് കര്‍ണാടക പോലിസ് നോട്ടീസ്
X

മംഗളൂരു: ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന പൗരത്വ ബില്‍ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലിസ് കൂടുതല്‍ പ്രതികാര നടപടികളിലേക്ക്. സംഭവ ദിവസം മംഗളൂരുവില്‍ വന്നു പോയ മുഴുവന്‍ മലയാളികളേയും കേസില്‍ കുരുക്കാനാണു പോലിസിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികളടക്കം 700 ഓളം പേര്‍ക്ക് കര്‍ണ്ണാടക പോലിസ് ആക്ട് അനുസരിച്ച് നോട്ടീസ് പുറപ്പെടുവിച്ചു.

ഡിസംബര്‍ 19 ന് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധ കേസുകളാണ് മംഗളൂരു പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് സ്റ്റേഷന്‍ ആക്രമണം, പോലിസുകാരെ വധിക്കാന്‍ ശ്രമം, കലാപ മുണ്ടാക്കാന്‍ ശ്രമം, പോലിസിന്‍റെ കൃത നിര്‍വഹണം തടയല്‍ തുടങ്ങി 12 ജാമ്യമില്ലാ വകുപ്പകള്‍ ചുമത്തിയാണ് കേസുകള്‍. ഇതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. തപാല്‍ വഴി അയച്ച നോട്ടീസ് കെെപറ്റാതിരിക്കുകും ഹാജരാവുകയും ചെയ്തല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നോട്ടിസില്‍ മുന്നറിയിപ്പുണ്ട്.

ഡിസംബര്‍ 19 ന് മംഗളൂരുവിലും പരിസരങ്ങളിലുമുണ്ടായിരുന്ന മലയാളികളുടെ മൊബെെല്‍ ഫോണുകള്‍ ലൊക്കേറ്റ് ചെയ്താണ് മംഗളൂരു സെന്‍ട്രല്‍ ക്രെെംബ്രാഞ്ച് നോട്ടീസ് അയച്ചത്. പൗരത്ര ബില്‍ വിരുദ്ധ പ്രതിഷേധവുമായി ഒരു നിലക്കും ബന്ധപ്പെടാത്ത നിരപരാധികളാണ് പോലിസിന്‍റെ പുതിയ നീക്കത്തില്‍ കുരുങ്ങുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വന്ന പെണ്‍ കുട്ടികളടക്കമുള്ള മലയാളി വിദ്യാര്‍ഥികളും മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കു വന്ന രോഗികളും ഒപ്പമുള്ളവരുമൊക്കെ കര്‍ണ്ണാടക പോലിഹ് വേട്ടക്കിരയാവുന്ന സാഹചര്യമാണ് സംജാതമാവുന്നത്.

ഡിസംബര്‍ 19 ന് പൗരത്ര ബില്‍ വിരുദ്ധ പ്രതിഷേധത്തെ മംഗളൂരു പോലിസ് ചോരയില്‍ മുക്കിയിരുന്നു. പോലിസ് വെടിവയ്പില്‍ രണ്ടു ഫേര്‍ മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിഖ്കേല്‍ക്കുകയും ചെയ്തു. മലയാളികളാണ് പ്രതിഷേദത്തിനു പിന്നിലെന്നായിരുന്നു കര്‍ണ്ണാടക പോലിസും കേരളത്തിലെയടക്കം ബിജെപി നേതാക്കളും പ്രചരിപ്പിച്ചത്. പിന്നാലെയാണ് മലയാളികളെ കൂട്ടത്തോടെ കേസിലഖപ്പെടുത്താനുഴ്ള പുതിയ നീക്കം.

Next Story

RELATED STORIES

Share it