Big stories

കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചുകൊന്നു; പശുഭീകരരെന്ന് ബന്ധുക്കള്‍

ദോഡ ജില്ലയിലെ ബദര്‍വയില്‍ താമസിക്കുന്ന നയീം ഷായാണ് കൊല്ലപ്പെട്ടത്. ഷായ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. പശുഭീകരരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചുകൊന്നു; പശുഭീകരരെന്ന് ബന്ധുക്കള്‍
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചുകൊന്നു. ദോഡ ജില്ലയിലെ ബദര്‍വയില്‍ താമസിക്കുന്ന നയീം ഷായാണ് കൊല്ലപ്പെട്ടത്. ഷായ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. പശുഭീകരരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വാഹനത്തില്‍ കന്നുകാലികളെ കൊണ്ടുപോവുന്നതിനിടെ വാഹനം ആക്രമിച്ചശേഷം നയീം ഷായെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അതേസമയം, കേസ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ധുകളും നാട്ടുകാരും ബദര്‍വ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും അഞ്ചോളം വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ സൈന്യത്തെയും വിളിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ കര്‍ഫ്യൂ തുടരും. സംഘര്‍ഷാവസ്ഥയുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ഐജി എം കെ സിന്‍ഹ അറിയിച്ചു. ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴുപേരെ പോലിസ് തടഞ്ഞുവച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it