- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാന്ധി സ്മൃതി മന്ദിരത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റുവീണ ചിത്രം നീക്കംചെയ്തു
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രസനാണ് ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്തിയത്. 1948 ജനുവരി 30നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധി സ്മൃതി മന്ദിരമായ ബിര്‍ളാ ഹൗസില്‍ നിന്ന് മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ നീക്കം ചെയ്‌തെന്ന് ആരോപണം. ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ''ബാപ്പുവിന്റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുകയാണ്, ഹേ റാം'' എന്നാണ് തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. 'പ്രധാന്‍ സേവകി'ന്റെ നിര്‍ദേശ പ്രകാരമാണ് ബിര്‍ളാ ഹൗസിലെ ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയതെന്ന് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അദ്ദേഹം ആരോപിച്ചു. ഗാന്ധി സ്മൃതി മന്ദിരത്തിന്റെയും ദര്‍ശന്‍ സമിതിയുടെയും അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണകേന്ദ്രമാണ് ബിര്‍ളാ ഹൗസ്.
ഇന്ത്യ മാറിയാലും ഇല്ലെങ്കിലും ഇന്ത്യാ ചരിത്രത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു. വിമര്‍ശനത്തെ താന്‍ ഭയക്കുന്നില്ലെന്നും എന്നാല്‍ നുണപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പ്രതികരിച്ചു. ചിത്രത്തിന്റെ നിറംമങ്ങിയതിനാലാണ് മാറ്റിയതെന്നും ഇത് ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ഡല്‍ഹി തീസ് ജനുവരി മാര്‍ഗില ബിര്‍ളാഹൗസിലാണ്. നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ട ശേഷം ഇവിടെ മ്യൂസിയമാക്കുകയായിരുന്നു. പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രസനാണ് ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്തിയത്. 1948 ജനുവരി 30നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















