ആറാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം
ല്‍ഹി ഉള്‍പ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ഇവിടങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ഡല്‍ഹി ഉള്‍പ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ഇവിടങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഈ മാസം 19ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ ലോക്സഭ തിരഞ്ഞെടുപ്പിന് തിരശ്ശീല വീഴും. 23നാണ് വോട്ടെണ്ണല്‍.ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ 11ഉം ലോക്സഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഇവിടങ്ങളിലെ പരസ്യപ്രചാരണം അവസാനിക്കും. ഇതോടെ 59 മണ്ഡലങ്ങളില്‍ കൊട്ടിക്കലാശമാകും.ആറാംഘട്ട തിരഞ്ഞെടുപ്പ് ഞയറാഴ്ച നടക്കാനിരിക്കെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും ഉച്ചസ്ഥായിയിലായി.
ഡല്‍ഹിയെ കൂടാതെ ഉത്തര്‍ പ്രദേശിലെ 14, ഹരിയാനയിലെ 10, ബിഹാറിലെയും മധ്യപ്രദേശിലെയും പശ്ചിമ ബംഗാളിലെയും 8 വീതവും, ജാര്‍ഖണ്ഡിലെ 4ഉം മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ പ്രഖ്യാപിച്ച റിപോളിങും ഞായറാഴ്ച നടക്കും. കഴിഞ്ഞ ഘട്ടങ്ങളില്‍ പരക്കെ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ടത്തിന് സമാനമായി പോളിങ് ദിവസം ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും.
ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്, ബിജെപി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍, ആംആദ്മി പാര്‍ട്ടിയുടെ ആതിഷി മെര്‍ലേന, ബിജെപി നേതാവ് മീനാക്ഷി ലേഖി എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ബീഹാറില്‍ നിന്ന് കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് ജനവിധി തേടുന്ന പ്രമുഖന്. പ്രചരണവുമായി നേതാക്കള്‍ സജീവമാണ്. കൊട്ടിക്കലാശ ദിവസം പ്രചാരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പഞ്ചാബിലും രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലുമാണുള്ളത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT