Big stories

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം;അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് വളപ്പില്‍ എംപിമാരുടെ കുത്തിയിരുപ്പ് സമരം

എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനുമാണ് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് വളപ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. നിയവിരുദ്ധമായ ഉത്തരവുകള്‍ ഉടന്‍ റദ്ദാക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉടന്‍ തിരിച്ചു വിളിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം;അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് വളപ്പില്‍ എംപിമാരുടെ കുത്തിയിരുപ്പ് സമരം
X

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് വളപ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി.കൊച്ചിയിലെ ലക്ഷദ്വീപ് കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അങ്കിത് അഗര്‍വാളിനെ കണ്ട എം പിമാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. നിയവിരുദ്ധമായ ഉത്തരവുകള്‍ ഉടന്‍ റദ്ദാക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉടന്‍ തിരിച്ചു വിളിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.


ഓഫീസ് വളപ്പില്‍ തന്നെ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച എം പിമാര്‍ മുദ്രാവാക്യം വിളികളുമായി ഓഫീസ് വളപ്പിനുള്ളില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. എം പിമാര്‍ സമരം ചെയ്യുന്നതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി ഓഫീസിലെത്തി.പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ജീവിതം പരിപൂര്‍ണമായി താകര്‍ക്കുന നിലപാട് സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അവരുടെ ഭക്ഷണത്തിലേക്കും കടന്നു കയറിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.


ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ അജണ്ട അവസാനിപ്പിക്കണമെന്നും ലക്ഷദ്വീപിലെ സംരക്ഷിക്കണമെന്നും ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു. എം പി മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ദീപക് ജോയ്, റിബിന്‍ ദേവസ്യ, കെ പി ശ്യാം എന്നിവര്‍ ഓഫീസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it