Big stories

കേരളത്തിന് പ്രളയ സഹായമില്ല; ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി ധനസഹായം

450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22,165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാംപുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്.

കേരളത്തിന് പ്രളയ സഹായമില്ല;   ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി ധനസഹായം
X

ന്യൂഡല്‍ഹി: 2019 ലെ പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. 2100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ലിസ്റ്റില്‍ കേരളത്തിന്റെ പേരില്ല. അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയുടെ പ്രളയ ധനസഹായമാണ് അനുവദിച്ചത്.

450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22,165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാംപുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍ ആണുണ്ടായത്.




Next Story

RELATED STORIES

Share it