Big stories

കശ്മീരികളെ സ്വതന്ത്രമാക്കണം: അരുന്ധതി റോയ്

'ശബ്ദമുള്ളവരെല്ലാം ജയിലിലാണ്. സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരേയും തെരുവിലിറങ്ങുന്നവരേയും ഭരണകൂടം പിടികൂടുന്നു. ഇന്ത്യയിലെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്.' അരുന്ധതി റോയ് പറഞ്ഞു.

കശ്മീരികളെ സ്വതന്ത്രമാക്കണം: അരുന്ധതി റോയ്
X

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക അവകാശങ്ങളെ റദ്ദ് ചെയ്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടി കശ്മീരി ജനതയെ ശബ്ദമില്ലാത്തവരായി കൂട്ടിലടച്ചതായി പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി.

'ശബ്ദമുള്ള ഓരോ വ്യക്തിയും അറസ്റ്റിലായി. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയുടെ ഭാഗമായി നിന്ന മുന്‍ മുഖ്യമന്ത്രിയടക്കം എല്ലാവരും തടവില്‍ കഴിയുകയാണ്. ആഗസ്ത് അഞ്ചിന് കശ്മീര്‍ താഴ്‌വരയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരെ വിന്യസിച്ചാണ് പ്രത്യേക പദവി റദ്ദാക്കിയത്.' യുഎസ് ആസ്ഥാനമായുള്ള ദി ഇന്റര്‍സെപ്റ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയ് പറഞ്ഞു.

'ശബ്ദമുള്ളവരെല്ലാം ജയിലിലാണ്. സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരേയും തെരുവിലിറങ്ങുന്നവരേയും ഭരണകൂടം പിടികൂടുന്നു. ഇന്ത്യയിലെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്.' അരുന്ധതി റോയ് പറഞ്ഞു.

'ഒരു ശബ്ദം പോലും പുറത്ത് വരാതിരിന്നിട്ടും കശ്മീരികളുടെ വിധിയെ കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത് എന്ത് കൊണ്ടാണ്. എന്തിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും കൂട്ടിലടച്ച ഏഴ് ദശലക്ഷം ആളുകളുടെ ഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. കാരണം സ്വതന്ത്രമായിരിക്കാനും അവരുടെ ഭൂമിയുടേയും സംസ്‌കാരത്തിന്റേയും ചുമതലയുള്ളവരായിരിക്കാനും സ്വയം നിര്‍ണയാവകാശം വേണമെന്ന് കശ്മീരികള്‍ ആഗ്രഹിക്കുന്നു.' അരുദ്ധതി റോയ് പറഞ്ഞു.

Next Story

RELATED STORIES

Share it