Big stories

കനകമല കേസ്: ആറുപേര്‍ കുറ്റക്കാരെന്ന് കോടതി; ഒരാളെ വെറുതെ വിട്ടു

എന്‍ ഐ എ സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബ് ബഷീര്‍, കുറ്റ്യാടി സ്വദേശി റംഷാദ് , തിരൂര്‍ സ്വദേശി സഫ്‌വാന്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിം, കോഴിക്കോട് സ്വദേശി സജീര്‍, എന്നിവരാണ് വിചാരണ നേരിട്ടത്.കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്

കനകമല കേസ്: ആറുപേര്‍ കുറ്റക്കാരെന്ന് കോടതി; ഒരാളെ വെറുതെ വിട്ടു
X

കൊച്ചി: സായുധാക്രമണത്തിനായി കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് ആരോപിച്ചുള്ള കേസില്‍ ആറു പേര്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി.ഒരാളെ വെറുതെ വിട്ടു.എന്‍ ഐ എ സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബ് ബഷീര്‍, കുറ്റ്യാടി സ്വദേശി റംഷാദ് , തിരൂര്‍ സ്വദേശി സഫ്‌വാന്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിം, കോഴിക്കോട് സ്വദേശി സജീര്‍, എന്നിവരാണ് വിചാരണ നേരിട്ടത്.കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്.പ്രതികള്‍ക്കെതിരെ യുഎപിഎയിലെ 38,39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ വിധിക്കും.തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസില്‍ പ്രതിയാണെങ്കിലും വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.

Next Story

RELATED STORIES

Share it