Big stories

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച തുറക്കുമെന്ന് ചീഫ് സെക്രട്ടറി

വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി.

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച തുറക്കുമെന്ന് ചീഫ് സെക്രട്ടറി
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചിട്ടിരിക്കുന്ന കശ്മീരില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ടെലിഫോണ്‍ സംവിധാനം ഭാഗികമായി പുനസ്ഥാപിക്കും. ഇന്ന് രാത്രി തന്നെ ടെലിഫോണ്‍ സംവിധാനം പുനസ്ഥാപിക്കാന്‍ നടപടിയാരംഭിക്കും. എന്നാല്‍, ബിഎസ്എന്‍എല്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍ സമയമെടുക്കും.

ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി.

ക്രമസമാധാനം നിലനിര്‍ത്താനള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും ചീഫ് സെക്രട്ടറി പറഞ്ഞു.

12 ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Next Story

RELATED STORIES

Share it