Big stories

യുഎസ് ചാരവിമാനം വെടിവച്ചിട്ടതായി ഇറാന്‍

ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് യുഎസ് ചാരവിമാനം വെടിവച്ചിട്ടതായുള്ള വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മധ്യേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് യുഎസ് പ്രകോപനം സൃഷ്ടിച്ചിരുന്നു.

യുഎസ് ചാരവിമാനം വെടിവച്ചിട്ടതായി ഇറാന്‍
X
തെഹ്‌റാന്‍: അമേരിക്കന്‍ ചാരവിമാനം ഇറാന്‍ റവല്യൂഷ്യനറി ഗാര്‍ഡ് വെടിവച്ചിട്ടതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നിര്‍മ്മിത ചാരവിമാനം വെടിവച്ചിട്ടതായി ഇറാനിയന്‍ തീര മേഖലയിലെ റവല്യൂഷനറി ഗാര്‍ഡിനെ ഉദ്ധരിച്ച് പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വെടിവച്ചിട്ട ഡ്രോണിന്റെ ചിത്രം പുറത്തുവിടാന്‍ ഇറാന്‍ ടെലിവിഷന്‍ തയ്യാറായിട്ടില്ല.

അതേസമയം, ചാരവിമാനം വെടിവച്ചിട്ടെന്ന വാര്‍ത്ത യുഎസ് സൈന്യം നിഷേധിച്ചു. ഇറാനിലേക്ക് ചാരവിമാനം അയച്ചിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമ്മാന്റ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായുള്ള വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മധ്യേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് യുഎസ് പ്രകോപനം സൃഷ്ടിച്ചിരുന്നു. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനൊപ്പം ആയുധശേഷിയും കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. ആയിരത്തിലധികം സൈനികരെ കൂടി മേഖലയില്‍ വിന്യസിക്കുമെന്ന് യുഎസ് പ്രതിരോധ ആക്റ്റിങ് സെക്രട്ടറി പറഞ്ഞു.

മധ്യേഷ്യയിലെ കരവ്യോമനാവിക ഭീഷണികളെ ചെറുക്കുന്നതിന് 1000ത്തോളം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ അനുമതി നല്‍കാന്‍ അദ്ദേഹം പെന്റഗണ്‍ മേധാവി പാട്രിക് ഷാന്‍ഹാനും പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം എണ്ണ ടാങ്കറുകള്‍ ഇറാന്‍ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു.

Next Story

RELATED STORIES

Share it