Big stories

സംഘപരിവാര്‍ സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നു: എസ് ഡിപിഐ

കലാപം നടക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ ഹമീദ് പറഞ്ഞു.

സംഘപരിവാര്‍ സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നു: എസ് ഡിപിഐ
X

കോഴിക്കോട്: സംഘപരിവാര്‍ കേരളത്തില്‍ വ്യാപകമായ അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. അതേസമയം സംഘപരിവാര്‍ അക്രമം എന്നതില്‍ അല്‍ഭുതപ്പെടാനില്ല. അവരുടെ പ്രത്യയശാസ്ത്രവും അജണ്ടയും വംശീയതയും കലാപവും അക്രമവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒഴുക്കിയ കോടികളുടെ കള്ളപ്പണവും നേതൃത്വത്തിലെ ഗ്രൂപ്പ് പോരും അഴിമതിയും എല്ലാം തന്നെ അവരെ ഒരു കലാപത്തിലൂടെ മാത്രമേ സ്വാധീനം ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന ബോധ്യത്തില്‍ എത്തിച്ചിരിക്കുന്നു. യാതൊരു പ്രസ്ഥാനബന്ധവുമില്ലാത്ത റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും കൊടിഞ്ഞി ഫൈസലുള്‍പ്പെടെ നിരവധി കൊലപാതകങ്ങള്‍ നടത്തിയും വ്യാപക കലാപത്തിന് സംഘപരിവാരം ശ്രമിച്ചിട്ടും കേരളത്തിന്റെ പൊതുബോധം സംയമനം പാലിക്കുകയായിരുന്നു. അവസാനമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്റെ പൈശാചികമായ കൊലപാതകം നടത്തിയിരിക്കുന്നതെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.

Next Story

RELATED STORIES

Share it