Big stories

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്; 2.35 ലക്ഷം കേസുകള്‍; ആശങ്കയായി കേരളം

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിൽസയില്‍.

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്; 2.35 ലക്ഷം കേസുകള്‍; ആശങ്കയായി കേരളം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശമിക്കുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.35 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകളില്‍ വെള്ളിയാഴ്ചത്തേക്കാള്‍ ആറ് ശതമാനം കുറവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 13.3 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞു. 3.35 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 871 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,93,198 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിൽസയില്‍. കര്‍ണാടക ( 2.8 ലക്ഷം), മഹാരാഷ്ട്ര (2.7 ലക്ഷം), തമിഴ്നാട് (2.1 ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 56.72 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 165 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it