Big stories

രാജ്യത്ത് 2.34 ലക്ഷം പുതിയ കൊവിഡ് കേസുകൾ; 18.8 ലക്ഷം പേർ ചികിൽസയിൽ

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.

രാജ്യത്ത് 2.34 ലക്ഷം പുതിയ കൊവിഡ് കേസുകൾ; 18.8 ലക്ഷം പേർ ചികിൽസയിൽ
X

ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് വീണ്ടും വർധിച്ചു. നിലവിൽ രാജ്യത്തെ ടിപിആർ 14.5 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 18.8 ലക്ഷമായി കുറഞ്ഞു. 3.52 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 893 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,94,091 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോർട്ട് ചെയ്തിട്ടുള്ളത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. കർണാടക ( 2.52 ലക്ഷം), മഹാരാഷ്ട്ര (2.48 ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം) എന്നിവയാണ് കേസുകൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.

അതേസമയം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 62.22 ലക്ഷം വാക്സിൻ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 165.70 കോടി ഡോസ് വാക്സിനാണ് നൽകിയിട്ടുള്ളത്.

Next Story

RELATED STORIES

Share it