Big stories

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു
X

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. പാകിസ്താനിലെ ഗുജ്‌റന്‍വാലയില്‍ പാര്‍ട്ടി റാലിയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാന്‍ ഖാന്റെ വലത് കാലിലാണ് വെടിയേറ്റതെന്നാണ് റിപോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കാലില്‍ ഡ്രസ്സിങ് ചെയ്ത നിലയില്‍ അദ്ദേഹത്തെ എസ്‌യുവിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമി അറസ്റ്റിലായിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരേ ഇസ്‌ലാമാബാദിലേക്ക് നടന്നുകൊണ്ടിരിക്കുന്ന 'ലോംഗ് മാര്‍ച്ചിനെ' അഭിസംബോധന ചെയ്യാന്‍ കണ്ടെയ്‌നര്‍ ട്രക്കിന് മുകളില്‍ നില്‍ക്കുമ്പോഴാണ് അക്രമി ഇമ്രാന്‍ ഖാനെതിരേ വെടിയുതിര്‍ത്തത്. ഇസ്‌ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സംഭവം. 2007ല്‍ റാലിക്കിടെ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത് ഏവരെയും ഞെട്ടിച്ച സംഭവമാണ്.

പൊതുതിരഞ്ഞെടുപ്പിന് എത്രയും വേഗം തിയ്യതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ലോങ് മാര്‍ച്ച് നടത്തുന്നത്. 'ഹഖീഖി ആസാദി മാര്‍ച്ച്' എന്ന പേരില്‍ ലാഹോറിലെ ലിബര്‍ട്ടി ചൗകില്‍നിന്ന് തലസ്ഥാനമായ ഇസ്!ലാമാബാദിലേക്കാണ് മാര്‍ച്ച്. നാളെ സമാപിക്കുന്ന മാര്‍ച്ചിന് വന്‍ സമാപന പൊതുസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇംറാന്‍ ഖാനെ അനുഗമിക്കുന്നത്.

Next Story

RELATED STORIES

Share it