കോടികളുടെ ഐഎംഎ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി മുഹമ്മദ് മന്‍സൂര്‍ഖാന്‍ അറസ്റ്റില്‍

ദുബയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 1.50 ഓടെ ഡല്‍ഹിയിലെത്തിയ മന്‍സൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് കടന്ന മന്‍സൂറിനെ പിടികൂടാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രത്യേക അന്വേഷണസംഘവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കോടികളുടെ ഐഎംഎ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി മുഹമ്മദ് മന്‍സൂര്‍ഖാന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കോടികളുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന ബംഗളൂരുവിലെ ഐഎംഎ ജുവലറി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ഖാന്‍ അറസ്റ്റിലായി. ദുബയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 1.50 ഓടെ ഡല്‍ഹിയിലെത്തിയ മന്‍സൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് കടന്ന മന്‍സൂറിനെ പിടികൂടാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രത്യേക അന്വേഷണസംഘവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും രാജ്യംവിടാനുള്ള തീരുമാനം വലിയ തെറ്റായിപ്പോയെന്നും മന്‍സൂര്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. അപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ഇന്ത്യ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും പ്രത്യേക അന്വേഷണസംഘത്തിലെയും ഉദ്യോഗസ്ഥര്‍ മന്‍സൂറിനെ ചോദ്യംചെയ്തുവരികയാണ്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റോഷന്‍ ബെയ്ഗ് 400 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നും പണം ചോദിച്ചപ്പോള്‍ ഗുണ്ടകളെവിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഐഎംഎ ജൂവലറി മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ഖാന്‍ ആത്മഹത്യാസന്ദേശം പുറത്തുവിട്ടതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതോടെ, ജൂവലറി നടത്തിയിരുന്ന നിക്ഷേപ പദ്ധതിയില്‍ പണമിട്ടവര്‍ പരിഭ്രാന്തരായി പ്രതിഷേധിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതുവരെ 14,000ത്തിലധികം പരാതികളാണു പോലിസിനു ലഭിച്ചത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മന്‍സൂര്‍ വിദേശത്തേക്ക് കടന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ജൂവലറിയുടെ ഏഴു ഡയറക്ടര്‍മാര്‍ പോലിസില്‍ കീഴടങ്ങിയിരുന്നു.

RELATED STORIES

Share it
Top