Big stories

അഖിലേഷ് യാദവിന്റെ വിശ്വസ്തരുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ്; ബിജെപി നീക്കത്തിനെതിരേ സമാജ്‌വാദി പാര്‍ട്ടി

അഖിലേഷ് യാദവിന്റെ വിശ്വസ്തരുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ്;   ബിജെപി നീക്കത്തിനെതിരേ സമാജ്‌വാദി പാര്‍ട്ടി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഖിലേഷ് യാദവിന്റെ വിശ്വസ്തരുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ്. സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളില്‍ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മൂന്ന് പേരുടേയും വീടുകളില്‍ ഒരേ സമയത്താണ് പരിശോധന നടന്നത്. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

വിശ്വസ്തരുടെ വീടുകളില്‍ നടന്ന പരിശോധനക്ക് എതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്‌ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഇത്തരം നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഇന്ന് ഇന്‍കംടാക്‌സ് റെയിഡ് നടന്നു. നാളെ ഇഡിയും സിബിഐയും വരും. ഇത് കൊണ്ടൊന്നും പാര്‍ട്ടിയുടെ വഴിമുടക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്‍ഐഎ, ഇഡി, സിബിഐ ഉള്‍പ്പടെ കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.

Next Story

RELATED STORIES

Share it