ചെര്‍പ്പുളശ്ശേരിയിലെ 'ഹിന്ദു ബാങ്ക്' അടച്ചുപൂട്ടി; സംഘപരിവാരം നടത്തിയത് കോടികളുടെ തട്ടിപ്പ്
പൂര്‍ണമായും സംഘപരിവാര നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് അടച്ചുപൂട്ടുന്നത്. അതേസമയം, ബാങ്കിന്റെ ഡയറക്ടര്‍മാര്‍ തന്നെ ചെയര്‍മാനെതിരേ പരാതി നല്‍കി നിക്ഷേപകരെ കബളിപ്പിക്കാനും സംഘപരിവാരത്തിനു പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്.

പാലക്കാട്: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്ന പേരില്‍ നടപ്പാക്കുന്ന ഹിന്ദു ബാങ്കിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരിയില്‍ സംഘപരിവാരം നടത്തിയത് കോടികളുടെ തട്ടിപ്പ്. നിരവധി നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് അടച്ചുപൂട്ടി.ആര്‍എസ്എസ് നേതാവും സംഘപരിവാറിന്റെ സാമൂഹിക മാധ്യമ ചുമതലക്കാരനുമായ എച്ച്ഡിബി നിധി ചെയര്‍മാന്‍ സുരേഷ് കൃഷ്ണയ്‌ക്കെതിരെ 15 പേര്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കി. ഇവരില്‍ നിന്നു മാത്രം 97 ലക്ഷം രൂപ സ്വരൂപിച്ചെന്നും ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ആരോപണം. അതേസമയം, ബാങ്കിന്റെ ഡയറക്ടര്‍മാര്‍ തന്നെ ചെയര്‍മാനെതിരേ പരാതി നല്‍കി നിക്ഷേപകരെ കബളിപ്പിക്കാനും സംഘപരിവാരത്തിനു പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്.
ആര്‍എസ്എസ് നെല്ലായ മുന്‍ മണ്ഡല്‍ ഭൗദ്ധിക് പ്രമുഖ് അനില്‍കുമാര്‍, ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങര, ബിജെപി മുന്‍ കീഴൂര്‍ മെംബര്‍ രാജു കൂട്ടാല, സേവാഭാരതി ചെര്‍പ്പളശ്ശേരി നഗര്‍ സെക്രട്ടറി കാര്‍ത്തിക് കറുത്തേടത്ത്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി സഹാകാര്യ വാഹക് അനൂപ് തരുവക്കോണം, ആര്‍എസ്എസ് ചെറുപ്പളശ്ശേരി നഗര്‍ ശാരീരിക് പ്രമുഖ് മനീഷ്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി ഖണ്ഡ് സേവാ പ്രമുഖ് പ്രശാന്ത് എന്നിവരാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. പൂര്‍ണമായും സംഘപരിവാര നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് അടച്ചുപൂട്ടുന്നത്. ഇത്തരത്തില്‍ നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ചതായാണു റിപോര്‍ട്ട്.
ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ് ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്തത്. പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി ബാങ്കിന്റെ പേര് മാറ്റി. 16 ശതമാനം വരെ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. ഉയര്‍ന്ന പലിശ ലഭിക്കുമെന്ന് വിശ്വസിച്ച ഒരു ബിജെപി പ്രവര്‍ത്തകന്‍ ഭാര്യയുടെ സ്വര്‍ണം മറ്റു ബാങ്കില്‍ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആര്‍ഡി എന്ന പേരില്‍ 2500 രൂപയും വ്യാപകമായി പിരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി പ്രവര്‍ത്തകരായ ചിലരില്‍നിന്നും പണം വാങ്ങിയതായി ആരോപണമുണ്ട്. ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരിച്ചുചോദിച്ചതോടെയാണ് ബാങ്ക് അടച്ചുപൂട്ടിയത്. പണം നല്‍കിയവര്‍ തിരിച്ചുചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ചെര്‍പ്പുളശ്ശേരിയിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്കു മാസങ്ങളായി വാടക നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഏതായാലും സംസ്ഥാന വ്യാപകമായി സംഘപരിവാരം നടപ്പാക്കാനൊരുങ്ങുന്ന ഹിന്ദു ബാങ്കിന്റെ പേരില്‍ തുടക്കത്തില്‍ തന്നെ വന്‍ തട്ടിപ്പാണ് നടത്തിയതെന്നാണ് ചെര്‍പ്പുളശ്ശേരി സംഭവം വ്യക്തമാക്കുന്നത്.
'Hindu Bank' in Cherpulassery closed;Sangh Parivar committed fraud worth crores
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT