Big stories

സര്‍ക്കാരിനു കനത്ത തിരിച്ചടി; നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി

സര്‍ക്കാരിനു കനത്ത തിരിച്ചടി; നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദി നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നു കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടതു എംഎല്‍എമാര്‍ക്കെതിരായ ഹരജി പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇടപെടല്‍. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗങ്ങളായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ തുടങ്ങിയവരും അന്ന് എംഎല്‍എമാരായ വി ശിവന്‍കുട്ടി, സി കെ സദാശിവന്‍, പി ശ്രീരാമകൃഷ്ണ്‍ തുടങ്ങി ആറു എംഎല്‍എമാര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

2015ലെ ബജറ്റ് അവതരണസമയത്താണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്. ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധം നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. സ്പീക്കറുടെ കസേര ഉള്‍പ്പെടെ വലിച്ചിടുകയും അതിക്രമം കാട്ടുകയും ചെയ്ത കേസാണിത്. എംഎല്‍എമാര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. വിചാരണക്കോടതിയില്‍ കേസിന്റെ നടപടികള്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. നേരത്തേ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആദ്യം വിരാചണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയതോടെയാണ് ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

High court reject assembly manipulation case withdrawn petition


Next Story

RELATED STORIES

Share it