Big stories

സര്‍ക്കാരിന് തിരിച്ചടി: ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി

ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും വിചാരണക്കോടതിക്ക് കൈമാറണം.വിചാരണക്കോടതി ഈ വിവരങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി

സര്‍ക്കാരിന് തിരിച്ചടി: ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി.ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും വിചാരണക്കോടതിക്ക് കൈമാറണം.വിചാരണക്കോടതി ഈ വിവരങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പേരുകള്‍ പറയാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ചായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇതിനെതിരെ ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം നടക്കുന്നതിനിടയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ആരോപണത്തില്‍ ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇതിനെതിരെയും ഇ ഡി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തി സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനാണ് ഇത്തരത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രണ്ടു എഫ് ഐ ആറും റദ്ദാക്കണമെന്നുമായിരുന്നു ഇ ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇ ഡി യുടെ വാദം തള്ളിക്കളയുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും വാദത്തിനിടയില്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല.ക്രൈംബ്രാഞ്ചിന് അനേ്ഷണം തുടരാമെന്നും വിധി വരുന്നതുവരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി പാടില്ലെന്നും ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ വിധി പറയാനായി മാറ്റുകയായിരുന്നു.ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് വിവരം.നിയവിദഗ്ദരുമായി കൂടിയാലോചിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

Next Story

RELATED STORIES

Share it