നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുലിനും ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. നാഷനല്‍ ഹെറാള്‍ഡ് പത്രം കൈമാറിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോ ബിജെപി എം പി സുബ്രമണ്യന്‍ സ്വാമി നല്കിയ ഹരജിയിലാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര് ഫെര്‍ണാണ്ടസ്, സുമന് ദുബേ, സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 12നകം മറുപടി നല്‍കാനും അതുവരെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാനുമാണ് കോടതി ഉത്തരവിട്ടത്. കേസില്‍ സുപ്രിംകോടതി രജിസ്ട്രി ഓഫിസര്‍, ആദായ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും
വിചാരണ കോടതി അനുവദിച്ചില്ല. ജസ്റ്റിസ് സുരേഷ് കൈറ്റാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിചാരണക്കോടതി നടപടികള്‍ ഏപ്രില്‍ 12 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ബിജെപി എംപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സത്യസഭലും സോണിയാ ഗാന്ധികക്കും മറ്റും വേണ്ടി ഹാജരായ അഭിഭാഷകന് താരം ചീമയും സ്ഥിരീകരിച്ചു. നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ അസോഷ്യേറ്റ് ജേണല്‍സ് ലിമിറ്റഡ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനമാണ്.
HC seeks reply from Sonia, Rahul, others in National Herald case
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMTനിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2022 11:10 AM GMT