'ഹലാലിന്റെ അര്‍ഥം നല്ല ഭക്ഷണം എന്ന് മാത്രമാണ്'; സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം: മുഖ്യമന്ത്രി
സംസ്ഥാനത്തെ മതവിദ്വേഷം വളര്‍ത്താനും മതനിരപേക്ഷത തകര്‍ക്കാനുമാണ് സംഘപരിവാറിന്റെ ശ്രമം. കേരളത്തില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. അവരെല്ലാം വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അവിടെയൊക്കെ കയറി തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്കാവണം.
കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ സംഘപരിവാറിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹലാല്‍ വിവാദത്തിന്റെ പേരില്‍ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഹലാലിന്റെ അര്‍ഥം നല്ല ഭക്ഷണം എന്ന് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ പിണറായി ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹലാല്‍ മോശമാണെന്ന ആരോപണമുയര്‍ത്തി ഒരുവിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണ്. പാര്‍ലമെന്റ് കാന്റീനില്‍ പോലും ഹലാല്‍ എന്ന് എഴുതിയ ഭക്ഷണമാണ് നല്‍കുന്നത്. കേന്ദ്രം ഭരിക്കുന്നത് തീവ്രഹിന്ദുത്വ നിലപാടുള്ളവരാണ്. ജനജീവിതത്തെ ഇത് സാരമായി ബാധിക്കുന്ന സ്ഥിതിയാണ്. ഭരണഘടനാ മൂല്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു.
കോര്‍പറേറ്റ് താല്പര്യത്തിനു അനുസരിച്ചാണ് ഭരണം. സംസ്ഥാനത്തെ മതവിദ്വേഷം വളര്‍ത്താനും മതനിരപേക്ഷത തകര്‍ക്കാനുമാണ് സംഘപരിവാറിന്റെ ശ്രമം. കേരളത്തില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. അവരെല്ലാം വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അവിടെയൊക്കെ കയറി തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്കാവണം. ആരാധനാലയങ്ങളില്‍ കേരളത്തിലെവിടെയും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുകൂടാറുണ്ട്. അവിടെ വിശ്വാസികളുടെ കേന്ദ്രമായതിനാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പാഠശാലയാക്കാനാണ് സംഘപരിവാര്‍ ശ്രമം. അതിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.
സ്ത്രീവിരുദ്ധമായ സംഘപരിവാര്‍ സ്ത്രീകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നു. അത് തുറന്നുകാണിക്കപ്പെടണമെന്ന് പിണറായി ആവശ്യപ്പെട്ടു. സംഘപരിവാര്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. ഇതാണ് ഹലാല്‍ വിവാദത്തിന് പോലും കാരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണത്രേ മുസ് ലിം സമൂഹത്തിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതിനും കാരണം. എസ്ഡിപിഐ വലിയ തീവ്രവാദമാണ് മുസ്ലിംകള്ക്കിടയില് വളര്‍ത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാനാകില്ല. അതിനെ നേരിടേണ്ടത് മതനിരപേക്ഷതയില്‍ ഊന്നിക്കൊണ്ടാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവൂ. അതിനാണ് സിപിഎം ശ്രമിക്കേണ്ടതെന്നും തിരഞ്ഞെടുപ്പുകളില്‍ നാം കണ്ടത് അതാണെന്നും പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനങ്ങളെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്താന്‍ ശ്രമം നടക്കുന്നു. ലക്ഷദീപിന് മുകളില്‍ സംഘപരിവാര്‍ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയിരിക്കുകയാണ്. ആധുനിക ജനാധിപത്യത്തില്‍നിന്ന് വ്യതിചലിച്ച് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ അവര്‍ കത്തിവയ്ക്കുകയാണ്. സംസ്ഥാനങ്ങള്‍ നികുതി ചുമത്തുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചില പ്രത്യേക സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില മേഖലകളില്‍ കടന്നുകയറ്റം നടത്തുകയും ചെയ്യുകയാണ്. സംസ്ഥാനങ്ങളുടെ അധികാരമുള്ള വിഷയങ്ങളില്‍ പോലും നിയമനിര്‍മാണം നടത്തുന്നു.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കിയെന്നും വര്‍ഗീയ ശക്തികളെ മാറി മാറി താലോലിച്ച് കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമായെന്നും പിണറായി കുറ്റപ്പെടുത്തി. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വര്‍ഗീയതയെ വേരുറപ്പിക്കാന്‍ സഹായിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അഹന്തക്ക് കിട്ടിയ ചുട്ടമറുപടിയാണ് കര്‍ഷക പ്രക്ഷോഭം. കോണ്‍ഗ്രസ് നേതാക്കളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിയുന്നു. ബിജെപിക്ക് ബദലാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അവരുടെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ നയപരമായ നിലപാട് വേണമെന്നും ബദല്‍ ഐക്യം രാജ്യത്തുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ബംഗളൂരുവില്‍ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
16 May 2022 11:58 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 49 ഡിഗ്രി സെല്‍ഷ്യസ്; പൊടിക്കാറ്റിന്...
16 May 2022 2:12 AM GMTഡല്‍ഹിയിലെ തീപ്പിടിത്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും
15 May 2022 6:39 PM GMT