Big stories

സൗദി കിരീടവകാശിയുമായി മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ചു

ജി20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനം.

സൗദി കിരീടവകാശിയുമായി മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ചു
X

ഒസാക്ക: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തി സൗദി അറേബ്യ. 1,70,000ത്തില്‍ നിന്ന് രണ്ടുലക്ഷമായാണ് ഉയര്‍ത്തിയത്. ഇതോടെ 30,000 പേര്‍ക്ക് അധികമായി വര്‍ഷംതോറുമുളള ഹജ്ജ് തീര്‍ത്ഥാടനം നടത്താം. ജി20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനം.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തുമെന്ന് മോദിയുമായുളള കൂടിക്കാഴ്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ രണ്ടുലക്ഷം ഇന്ത്യക്കാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താനുളള സൗകര്യം ലഭ്യമാവും. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ 5000 പേരുടെ വര്‍ധന സൗദി അറേബ്യ വരുത്തിയിരുന്നു. 2017ല്‍ ഇത് 35000 ആയിരുന്നു.

മെഹ്‌റം ഇല്ലാതെ ഇല്ലാതെ തന്നെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ വനിതകളെ സര്‍ക്കാര്‍ അനുവദിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതനുസരിച്ച് 1300 സ്ത്രീകളാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്. വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, ഭീകരവാദം നേരിടല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള സഹകരണം സംബന്ധിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ബ്രിക്‌സ് നേതാക്കളുമായും ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു മോദി സൗദി കിരീടവകാശിയെ കണ്ടത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.ഇതിനപ്പുറത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കണമെന്ന് ഇരുനേതാക്കളും ധാരണയായി. ഇന്ത്യയും സൗദിയും തന്ത്രപരമായ കൂട്ടക്കെട്ട് ഉണ്ടാക്കുന്നതിന് തങ്ങളുടെ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കമെന്ന് ഇരുവരും പറഞ്ഞു.


Next Story

RELATED STORIES

Share it