Big stories

ജി മാധവന്‍ നായര്‍: 578 കോടി രൂപയുടെ അഴിമതിക്കേസിലെ പ്രതി കേരളത്തില്‍ രാമക്ഷേത്ര പിരിവിന്റെ നേതാവാകുന്നതും ദേശസ്‌നേഹമാണ്

ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ്, സ്വകാര്യ സ്ഥാപനമായ ദേവാസിന് ഇന്‍സാറ്റ് ഉപഗ്രഹത്തിലെ സ്‌പെക്ട്രം പാട്ടത്തിനു നല്‍കിയതില്‍ ഖജനാവിന് 578 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിലെ പ്രധാന കുറ്റവാളിയാണ് ജി മാധവന്‍ നായര്‍.

ജി മാധവന്‍ നായര്‍: 578 കോടി രൂപയുടെ അഴിമതിക്കേസിലെ പ്രതി കേരളത്തില്‍ രാമക്ഷേത്ര പിരിവിന്റെ നേതാവാകുന്നതും ദേശസ്‌നേഹമാണ്
X

കോഴിക്കോട്: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ പണിയുന്ന രാമക്ഷേത്രത്തിനു വേണ്ടി നടത്തുന്ന പിരിവിന്റെ കേരളത്തിലെ ചുമതലക്കാരന്‍ 578 കോടി രൂപയുടെ അഴിമതിക്കേസിലെ മുഖ്യ പ്രതി. ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന ജി മാധവന്‍ നായരാണ് കേരളത്തിലെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര നിര്‍മാണ ധനസംഗ്രഹ സമിതി പ്രസിഡന്റായി പിരിവിന് നേതൃത്വം നല്‍കുന്നത്. നൂറ്റാണ്ടുകളോളം ഇന്ത്യന്‍ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന പള്ളി തകര്‍ത്ത് അതേ സ്ഥാനത്ത് പണിയുന്ന അമ്പലത്തിന് പണം ശേഖരിക്കാനുള്ള കൊള്ളസംഘത്തിന്റെ നേതാവായി അവരോധിക്കപ്പെട്ട ജി മാധവന്‍ നായര്‍ നൂണ്ടുകയറിയ സംഘപരിവാര്‍ നുകത്തിന്റെ ഇങ്ങേയറ്റത്ത് ദൃശ്യമാകുന്നത് പൊതുഖജനാവിന് 578 കോടി രൂപ നഷ്ടം വരുത്തിവച്ച ആന്‍ട്രിക്‌സ്‌ദേവാസ് അഴിമതിക്കേസാണ്. സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രധാന പ്രതിയായ ജി മാധവന്‍ നായര്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. അതോടെ കേസന്വേഷണം സിബിഐ മന്ദഗതിയിലാക്കുകയും ചെയ്തു.


ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ്, സ്വകാര്യ സ്ഥാപനമായ ദേവാസിന് ഇന്‍സാറ്റ് ഉപഗ്രഹത്തിലെ സ്‌പെക്ട്രം പാട്ടത്തിനു നല്‍കിയതില്‍ ഖജനാവിന് 578 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിലെ പ്രധാന കുറ്റവാളിയാണ് ജി മാധവന്‍ നായര്‍. മാധവന്‍ നായര്‍ക്കു പുറമെ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഭാസ്‌കര്‍ നാരായണ റാവു, ആന്‍ട്രിക്‌സ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര്‍ മൂര്‍ത്തി എന്നിവരും കൂട്ടുപ്രതികളാണ്. ഈ കേസില്‍ 2017 ഡിസംബര്‍ 24ന് സിബിഐ പ്രത്യേക കോടതി ജഡ്ജി സന്തോഷ് സ്‌നേഹി മാധവന്‍ നായര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ഈടിലും ഇതേതുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഐഎസ്ആര്‍ഒ മുന്‍ മേധാവിക്ക് ജാമ്യം അനുവദിച്ചത്.


2005ല്‍ മാധവന്‍ നായര്‍ ചെയര്‍മാനായിരിക്കെ 70 മെഗാഹെട്‌സിന്റെ എസ്ബാന്‍ഡ് സ്‌പെക്ട്രം ടെന്‍ഡര്‍ ചെയ്യാതെ സ്വകാര്യ കമ്പനിക്കു നല്‍കിയെന്നാണു കേസ്. വിവാദ കരാര്‍ 2011 ഫെബ്രുവരിയില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ റദ്ദാക്കി. 2015ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2016 ഓഗസ്റ്റിലാണു കുറ്റപത്രം നല്‍കിയത്.


കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം 2018 ഒക്ടോബറില്‍ മാധവന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. അതിനു ശേഷം ഈ കേസിന് ജിവന്‍ വെച്ചിട്ടില്ല. അതേ സമയം അഴിമതിയെ തുടര്‍ന്ന് കരാര്‍ റദ്ദാക്കിയതിന് ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍, ബെംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് 8949 കോടി രൂപ(120 കോടി യു.എസ്. ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ്. കോടതി വിധിച്ചു. 2020 ഒക്ടോബര്‍ 27ന് സിയാറ്റിലിലെ വാഷിങ്ണ്‍ ഡിസ്ട്രിക്ട് ജഡ്ജ് തോമസ് എസ് സില്ലി ആണ് വിധി പുറപ്പെടുവിച്ചത്. 56.25 കോടി ഡോളര്‍ ആണ് നഷ്ടപരിഹാരത്തുക ചുമത്തിയത്. പലിശ അടക്കമാണ് 120 കോടി യു.എസ്. ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.




Next Story

RELATED STORIES

Share it