Big stories

കശ്മീര്‍: ഏഴ് മാസത്തിന് ശേഷം ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുല്ലയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റിലും വീട്ടുതടങ്കലിലുമാക്കപ്പെട്ടത്.

കശ്മീര്‍: ഏഴ് മാസത്തിന് ശേഷം ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം
X

കശ്മീര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. കരുതല്‍ തടങ്കല്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഏഴ് മാസത്തിന് ശേഷം ഫറൂഖ് അബ്ദുല്ല മോചിപ്പിക്കപ്പെടുന്നത്.

ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതല്‍ തടങ്കലിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലമുതിര്‍ന്ന നേതാവാണ് ഫറൂഖ് അബ്ദുല്ല.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റിലും വീട്ടുതടങ്കലിലുമാക്കപ്പെട്ടത്. മെഹ്ബൂബ മുഫ്തിയുടെയും, ഒമര്‍ അബ്ദുല്ലയും ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

ഫറൂഖ് അബ്ദുല്ലയുടെ മോചനത്തോട് പ്രതികരിച്ച് കൊണ്ട് പിഡിപി പ്രസിഡന്റും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകളായ ഇലിതാ മുഫ്തി ട്വീറ്റ് ചെയ്തു. 'ജമ്മു കശ്മീരിലും പുറത്തും ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് യുവാക്കള്‍ ഉള്‍പ്പെടെ എല്ലാ തടവുകാരെയും മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഏറെ കാലമായി തുടരുന്ന തടങ്കല്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം'.




Next Story

RELATED STORIES

Share it