Big stories

ഒഡീഷയില്‍ 'ഫോനി' വീശിത്തുടങ്ങി; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. അതീവജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 11.5 ലക്ഷം ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഒഡീഷയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും പെയ്യുകയാണ്. ഒഡീഷയിലെ പുരി തീരത്താണ് കാറ്റുവീശിത്തുടങ്ങിയത്.

ഒഡീഷയില്‍ ഫോനി വീശിത്തുടങ്ങി; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത
X

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. അതീവജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 11.5 ലക്ഷം ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഒഡീഷയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും പെയ്യുകയാണ്. ഒഡീഷയിലെ പുരി തീരത്താണ് കാറ്റുവീശിത്തുടങ്ങിയത്. വിശാഖപട്ടണം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശുന്നുണ്ട്. ഒഡീഷയില്‍ കാറ്റ് വീശിത്തുടങ്ങിയതോടെ പശ്ചിമബംഗാളിലും ആന്ധ്രയിലും ജാഗ്രത തുടങ്ങി.

കാറ്റ് ഒഡീഷ തീരം വഴി ബംഗാളിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. 10,000 ഗ്രാമങ്ങളും 52 പട്ടണങ്ങളും ഫോനിയുടെ പ്രഹരപരിധിയിലാണ്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടശേഷം ഒഡിഷ തീരത്തുനിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്, ധന്‍കനല്‍, ജഗത് സിങ്പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10,000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും.

ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത വിമാനത്താവളവും വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റൊരറിയിപ്പുണ്ടാവുന്നതുവരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

ഒഡീഷയിലൂടെയുള്ള 223 ട്രെയ്‌നുകളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണസേന ഉള്‍പ്പടെ വിവിധ സേനകള്‍ രക്ഷാപ്രവര്‍ത്തിന് തയ്യാറായി നില്‍ക്കുകയാണ്. ഒഡീഷയില്‍ ദേശീയസംസ്ഥാന ദുരന്ത നിവാരണസേനയുടെ 28 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കുന്നത്. 12 സംഘങ്ങളെ ആന്ധ്രാപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Next Story

RELATED STORIES

Share it