Big stories

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

എസ്എസ്എല്‍സി പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകളാണ് മാറ്റിവച്ചത്. മാര്‍ച്ച് 31നുശേഷം തുടര്‍ നടപടി ആലോചിക്കും. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി
X

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകര്‍ മാറ്റിവച്ചു. മാര്‍ച്ച് 31നുശേഷം തുടര്‍ നടപടി ആലോചിക്കും. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. എസ്എസ്എല്‍സി പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകളാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിയാലോചന നടത്തിയിരുന്നു.

അതേസമയം, സേര്‍വകലാശാലാ പരീക്ഷകളും ഈ സാഹചര്യത്തില്‍ മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഓരോ സര്‍വകലാശാലയും ഉത്തരവിറക്കണം.




Next Story

RELATED STORIES

Share it