Big stories

കോന്തുരുത്തിയില്‍ കുടിയിറക്ക് ഭീഷണിയില്‍ 129 കുടുംബങ്ങള്‍; സമരം 25 ദിവസം പിന്നിട്ടിട്ടും കണ്ണു തുറക്കാതെ അധികൃതര്‍

ജീവന്‍ വെടിയേണ്ടി വന്നാലും സ്ഥലത്ത് നിന്നും ഒഴിയില്ലെന്നും സര്‍ക്കാരും നീതിപീഠവും കണ്ണുതുറക്കണമെന്നും പ്രദേശ വാസികള്‍ പറയുന്നു.കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കോന്തുരുത്തി പുഴയുടെ ഇരു കരകളിലുമായി താമസിച്ചുവരുന്നവരാണ് 129 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായിരിക്കുന്നതെന്ന് കോന്തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ സന്തോഷ് തേജസ് ന്യൂസിനോട് പറഞ്ഞു.സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഇവിടെ താമസിക്കുന്നത്. വൃദ്ധരും രോഗികളുമായ നിരവധി പേരാണ് കുടുംബങ്ങളില്‍ ഉള്ളത്. കൂലിവേല ചെയ്തും മല്‍സ്യബന്ധനം നടത്തിയും സമീപ പ്രദേശങ്ങളിലെ വീടുകളില്‍വീട്ടു ജോലി ചെയ്തുമൊക്കെയാണ് മക്കളെ പഠിപ്പിക്കന്നതും കുടുംബം പുലര്‍ത്തുന്നതും

കോന്തുരുത്തിയില്‍ കുടിയിറക്ക് ഭീഷണിയില്‍ 129 കുടുംബങ്ങള്‍; സമരം 25 ദിവസം പിന്നിട്ടിട്ടും കണ്ണു തുറക്കാതെ അധികൃതര്‍
X

കൊച്ചി: കുടിയൊഴിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിര കോന്തുരുത്തി പുഴയുടെ ഇരു കരകളിലും താമസിക്കുന്ന കുടുംബങ്ങള്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം 25 ദിവസം പിന്നിട്ടു.129 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തിവരുന്നത്. ജീവന്‍ വെടിയേണ്ടി വന്നാലും സ്ഥലത്ത് നിന്നും ഒഴിയില്ലെന്നും സര്‍ക്കാരും നീതിപീഠവും കണ്ണുതുറക്കണമെന്നും പ്രദേശ വാസികള്‍ പറയുന്നു.കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കോന്തുരുത്തി പുഴയുടെ ഇരു കരകളിലുമായി താമസിച്ചുവരുന്ന 129 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായിരിക്കുന്നതെന്ന് കോന്തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ സന്തോഷ് തേജസ് ന്യൂസിനോട് പറഞ്ഞു.സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഇവിടെ താമസിക്കുന്നത്. വൃദ്ധരും രോഗികളുമായ നിരവധി പേരാണ് കുടുംബങ്ങളില്‍ ഉള്ളത്. കൂലിവേല ചെയ്തും മല്‍സ്യബന്ധനം നടത്തിയും സമീപ പ്രദേശങ്ങളിലെ വീടുകളില്‍വീട്ടു ജോലി ചെയ്തുമൊക്കെയാണ് മക്കളെ പഠിപ്പിക്കന്നതും കുടുംബം പുലര്‍ത്തുന്നതും.




2012 ല്‍ ഒരു വ്യക്തി ഹരിത ട്രൈബുണലില്‍ പരാതി നല്‍കിയിരുന്നു.2016 ല്‍ വീണ്ടും ഈ വ്യക്തി ഹൈക്കോടതിയെ സമീച്ചു. ഇതിനെ തുടര്‍ന്ന് ഇടക്കാല ഉത്തരവുണ്ടായി.തങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കണമെന്ന തരത്തിലുള്ള ഉത്തരവാണ് വന്നത്.2017 ലും ഉത്തരവുണ്ടായി.ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ തങ്ങള്‍ ഇവിടെ നിന്നും ഒഴിയണമെന്നാണ് ജില്ലാ കലക്ടര്‍ പറയുന്നത്. എന്നാല്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ താല്‍ക്കാലികമായ സംവിധാനം ഒരുക്കിയ ശേഷം പിന്നീട് പുനരധിവാസം സാധ്യമാക്കാണമെന്നുമാണ് ഭരണകുടം പറയുന്നതെന്നും സന്തോഷ് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ല.50 വര്‍ഷത്തിലധികമായി തങ്ങള്‍ ഇവിടെ താമസിച്ചു വരുന്നതാണ്.കൈവശവകാശ രേഖ, തിരിച്ചറിയില്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്, 1979 ല്‍ ജിസിഡിഎ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്,കെട്ടിട നികുതി,വൈദ്യുതി,വാട്ടര്‍ കണക്ഷന്‍ എന്നിവയും തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ പറയുന്നു.


ഇതെല്ലാം വിട്ടൊഴിഞ്ഞ് താല്‍ക്കാലികമായ ഷെഡുകളിലേക്ക് മാറണമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.കാലങ്ങള്‍ക്കു മുമ്പേ നികത്തപ്പെട്ട സ്ഥലമാണിത്.തങ്ങളുടെ പൂര്‍വീകര്‍ മുതല്‍ ഇവിടെ താമിച്ചുവരുന്നതാണ്.ഈ പ്രദേശത്ത് തന്നെ ഉള്ളവരാണ് എല്ലാവരം അല്ലാതെ മറ്റെങ്ങുനിന്നും വന്നവരുമല്ല.പുഴയുടെ വീതി 16 മീറ്ററായി നിജപെടുത്തിക്കൊണ്ട് അധികൃതര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.എന്നാല്‍ 48 മീറ്ററാക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.16 മീറ്ററായി നിജപെടുത്തിയാല്‍ ഇത്രയും കുടുംബങ്ങള്‍ പെരുവഴിയിലാകില്ല.പുഴയുടെ പല ഭാഗങ്ങളിലും 40 മീറ്റര്‍ വരെ വീതിയുണ്ട്. വീതി കൂടിയ ഭാഗം അത്തരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് വീതി കുറഞ്ഞ ഭാഗം 16 മീറ്ററായി നിജപെടുത്തണമെന്നാണ് തങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. കോന്തുരുത്തി റോഡ് പൊളിച്ച് പാലം കൂടി നിര്‍മിച്ചാല്‍ പുഴയിലൂടെയുള്ള വെളളത്തിന്റെ ഒഴുക്ക് സുഗമാകുമെന്നും സര്‍ക്കാരും ജില്ലാ ഭരണകൂടവും കണ്ണു തുറന്നു തങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്യുന്ന താല്‍ക്കാലിക സംവിധാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസിമില്ല, തങ്ങള്‍ പെരുവഴിയില്‍ ആകുകയേയുള്ളു.എന്തു വന്നാലും തങ്ങള്‍ ഇവിടെ നിന്നും ഒഴിയില്ലെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it