Big stories

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

2019 – 22 കാലത്തേക്കാണ് വർധന. ഇതിന് മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് വർധിപ്പിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു.

കാർഷികാവശ്യത്തിനുള്ള വൈദുതി ഉപയോഗത്തിനും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. നിരക്ക് വർധന വലിയ തോതിൽ വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമീഷൻ അതിന് തയ്യാറായിട്ടില്ല. അതേസമയം എൻഡോസൾഫാൻ ഇരകൾക്ക് നിരക്ക് വർധനവിൽ ചെറിയ ഇളവുകൾ നൽകിയിട്ടുണ്ട്.

2019 – 22 കാലത്തേക്കാണ് വർധന. ഇതിന് മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് വർധിപ്പിച്ചത്. കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. എന്നാൽ വർധനവ് നടപ്പിൽ വരുത്തണമെങ്കിൽ മന്ത്രിസഭാ അംഗീകാരം വേണം.

Next Story

RELATED STORIES

Share it