Big stories

മോദി സേന പരാമര്‍ശം; കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഇന്ത്യന്‍ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്ത് കാരണം കാണിക്കന്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മോദി സേന പരാമര്‍ശം; കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇന്ത്യന്‍ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്ത് കാരണം കാണിക്കന്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റാംപൂരില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്താനിലെ തീവ്രവാദികള്‍ക്ക് മോദി സേന ചുട്ടമറുപടി നല്‍കിയെന്ന് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസ്സും എസ്പിയും ബിഎസ്പിയും ബാലാകോട്ട് മോദിയുടെ സൈന്യം നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെത്തുടര്‍ന്ന് വിശദീകരണവുമായി നഖ്‌വി രംഗത്തെത്തിയിരുന്നു. എന്റെ സേന, നിങ്ങളുടെ സേന, എല്ലാവരുടെയും സേന എന്ന അര്‍ഥത്തിലാണ് താന്‍ പ്രസംഗിച്ചതെന്നായിരുന്നു നഖ്‌വിയുടെ വാദം.

കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നേരത്തെ ഇതേ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ മാതൃകയില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നത്. എന്നാല്‍, കാരണംകാണിക്കന്‍ നോട്ടീസിന് നഖ്‌വയുടെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Next Story

RELATED STORIES

Share it